കുന്നിക്കോട്
പഞ്ചായത്തുകളിലെ വാർഡുകളിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ആളില്ല. വിളക്കുടി പഞ്ചായത്തിലെ മഞ്ഞമൺകാല, കുന്നിക്കോട് ടൗൺ, കാര്യറ വാർഡുകളിലും വെട്ടിക്കവല പഞ്ചായത്തിലെ ഉളിയനാട്, ഉളിയനാട് കിഴക്ക് എന്നിവിടെയും മേലില പഞ്ചായത്തിലെ ചെങ്ങമനാട്, കിഴക്കേ തെരുവ് വാർഡുകളിലുമാണ് ബിജെപി സ്ഥാനാർഥികൾ ഇല്ലാത്തത്. തെരഞ്ഞെടുപ്പ് ചർച്ചയ്ക്ക് തുടക്കമായപ്പോൾ മണ്ഡലം ചുമതലയുള്ളവർ ഇവിടങ്ങളിൽ പലരെയും സമീപിച്ചെങ്കിലും അവരെല്ലാം കൈയൊഴിഞ്ഞു.
യുഡിഎഫിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. വിമതശല്യത്തിൽ നട്ടം തിരിയുകയാണ് മുന്നണി. യുഡിഎഫ് ഘടകകക്ഷിയായ ആർഎസ്പിയും കോൺഗ്രസിനെതിരെ മത്സരിക്കുന്നുണ്ട്. ഔദ്യോഗികമായി ആദ്യം പ്രഖ്യാപിക്കപ്പെട്ട് വോട്ട് ചോദിച്ചിറങ്ങിയവർ പിന്നീട് സീറ്റ് നിഷേധിക്കപ്പെട്ട് വിമതരായി വിളക്കുടിയിൽ മത്സരിക്കുന്നു. സ്ഥാനമോഹികളായി മറ്റു പാർടി വിട്ടവരും സ്വതന്ത്രരായുണ്ട്. ഇതിനിടെ എൻഡിഎ പ്രതിനിധികൾ മത്സരാർഥികളെ ഇറക്കുമതിചെയ്യാൻ ശ്രമിച്ചെങ്കിലും വാർഡിലെത്തി ജനാഭിപ്രായം തേടിയതോടെ പിൻവലിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..