19 September Thursday

ജനഹൃദയങ്ങളിലൂടെ സിപിഐ എം ജാഥകൾ

സ്വന്തം ലേഖകൻUpdated: Monday Sep 25, 2023
കൊല്ലം
കേന്ദ്രസർക്കാരിന്റെ വികസന വിരുദ്ധതയും കേരളത്തിന്റെ വികസനനേട്ടങ്ങളും ഉയർത്തിക്കാട്ടി നിയമസഭാമണ്ഡലം കേന്ദ്രീകരിച്ച്‌ സിപിഐ എം നടത്തുന്ന കാൽനടജാഥകൾ ജനഹൃദയങ്ങളിലൂടെ പ്രയാണം തുടരുന്നു. എല്ലായിടത്തും ജാഥയെ വരവേൽക്കാൻ സമൂഹത്തിന്റെ നാനാ മേഖലകളിലെ നൂറുകണക്കിനാളുകൾ എത്തുന്നു. 
സംസ്ഥാനത്തിന്റെ വികസനവും ക്ഷേമപ്രവർത്തനങ്ങളും മുടക്കുന്ന കേന്ദ്രനയം തിരുത്തുക, സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ സൃഷ്ടിക്കുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കുക, യുഡിഎഫ് എംപിമാർ ബിജെപിയെ കൂട്ടുപിടിച്ചു നടത്തുന്ന കേരളവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ജാഥ. 21നാണ്‌ ജാഥകൾക്ക്‌ തുടക്കമായത്‌. 11 മണ്ഡലത്തിലായി 12 ജാഥകളുണ്ട്‌. 29വരെ തുടരുന്ന ജാഥകൾ ജില്ലയിൽ 600 കേന്ദ്രത്തിൽ സ്വീകരണമേറ്റുവാങ്ങും.
ചടയമം​ഗലം ജാഥ 21ന്‌ ഓയൂരിൽ നിന്നാണ്‌ ആരംഭിച്ചത്‌. 26ന് കോട്ടുക്കലിൽ സമാപിക്കും. കരുനാ​ഗപ്പള്ളി ജാഥ ആലപ്പാടുനിന്ന്‌ തുടങ്ങി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം 29ന് കരുനാ​ഗപ്പള്ളിയിൽ സമാപിക്കും. ചവറ മണ്ഡലത്തിലെ ജാഥ രാമൻകുളങ്ങരയിൽനിന്ന്‌ തുടങ്ങി. 28ന് ചവറ കൊട്ടുകാട് സമാപിക്കും. പുനലൂർ മണ്ഡലത്തിൽ രണ്ടുജാഥകളുണ്ട്‌. അഞ്ചൽ ചോഴിയക്കോടും ആര്യങ്കാവിലും ഞായറാഴ്‌ച ജാഥകൾക്ക്‌ തുടക്കമായി. വെഞ്ചേമ്പിൽ 28ന് സമാപിക്കും.
കുണ്ടറയിലെ മുക്കടയിൽ നിന്നാരംഭിച്ച ജാഥ 28ന് കുളപ്പാടത്ത് സമാപിക്കും. കൊല്ലം തൃക്കടവൂർ വെസ്റ്റ് കൊച്ചാലുംമൂട്ടിൽനിന്ന്‌ ആരംഭിച്ച ജാഥ 26ന് കടപ്പാക്കടയിൽ സമാപിക്കും. ഇരവിപുരം മണ്ഡലത്തിലെ ജാഥ റിസർവ് ക്യാമ്പ് ജങ്ഷനിൽനിന്ന്‌ തുടങ്ങി. 27ന് കട്ടവിള ജങ്ഷനിൽ സമാപിക്കും. ചാത്തന്നൂർ മിയ്യണ്ണൂരിൽ തുടങ്ങിയ ജാഥ 29ന് പരവൂർ പെരുമ്പുഴയിൽ സമാപിക്കും. കുന്നത്തൂർ മൈനാഗപ്പള്ളിയിൽ തുടങ്ങിയ ജാഥ 28ന് ചിറ്റുമലയിൽ സമാപിക്കും. കൊട്ടാരക്കര വാളകത്ത് ആരംഭിച്ച ജാഥ 29ന് വെളിയത്ത് സമാപിക്കും. പത്തനാപുരം മാങ്കോട് ആരംഭിച്ച ജാഥ 28ന് കറവൂരിൽ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top