02 December Friday
ഡിഎഡബ്ല്യുഎഫ് സംസ്ഥാന സമ്മേളനം

ഭിന്നശേഷി സൗഹൃദ കേരളം; സെമിനാർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
കൊല്ലം
ഡിഫറന്റലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ മൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി " ഭിന്നശേഷി സൗഹൃദ കേരളം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചിന്നക്കട ബസ് ബേയിൽ നടന്ന സെമിനാർ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനംചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ പരശുവയ്ക്കൽ മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് അരവിന്ദാക്ഷൻനായർ സ്വാഗതം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ എസ് സുദേവൻ, ജനറൽ കൺവീനർ എക്സ് ഏണസ്റ്റ്, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, എം മുകേഷ് എംഎൽഎ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഒ വിജയൻ, എൻപിആർഡി ദേശീയ കമ്മിറ്റി അംഗങ്ങളായ ഗിരീഷ് കീർത്തി, ഓമന ലത, ഫെഡറേഷൻ സംസ്ഥാന ട്രഷറർ പി വി ഭാസ്കരൻ, ജോയിന്റ് സെക്രട്ടറി ആര്യ ബൈജു, ജില്ലാ പ്രസിഡന്റ്‌ അത്തിക്കൽ സുനിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top