16 October Saturday
റയൽ മാഡ്രിഡിൽ പരിശീലനം

അനാഥബാലനെ പറ്റിച്ചത്‌ അന്വേഷിക്കും: വീണാ ജോർജ്‌

സ്വന്തം ലേഖികUpdated: Saturday Sep 25, 2021
കൊല്ലം 
സ്പെയിനിലെ റയൽ മാഡ്രിഡിൽ ഫുട്ബോൾ പരിശീലനം വാഗ്ദാനം ചെയ്ത് അനാഥബാലനെ പറ്റിച്ച സംഭവത്തിൽ വനിതാ- ശിശുവികസന വകുപ്പ് അന്വേഷണം നടത്തുമെന്ന്  ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കൊല്ലം ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായിരുന്ന ആർ മണികണ്ഠനിൽനിന്ന്‌ കൊല്ലം ആസ്ഥാനമായ സ്വകാര്യ ഫുട്ബോൾ അക്കാദമി 10 ലക്ഷം രൂപ വാങ്ങിയതായാണ്‌ പരാതി. 
പണംനൽകി മൂന്നുവർഷത്തിലേറെയായിട്ടും സ്പെയിൻ യാത്ര നടക്കാത്തതിനാൽ  മണികണ്ഠനാണ് വിജിലൻസിനെ സമീപിച്ചത്. പരാതിയിൽ കേസെടുത്ത വിജിലൻസ്‌ മണികണ്ഠനിൽനിന്ന് വെള്ളിയാഴ്ച മൊഴിയെടുത്തു. അതിനിടെ അക്കാദമി സ്‌പെയിനിൽ കൊണ്ടുപോകാമെന്ന്‌ വാഗ്‌ദാനം നൽകി നേരത്തെ പലരിൽനിന്ന് പണം വാങ്ങിയതായും പരാതി ഉയർന്നു. ചെന്നൈ ആസ്ഥാനമായ ഫുട്ബോൾ പ്ലസ് പ്രൊഫഷണൽ സോക്കർ അക്കാദമി വഴി മണികണ്ഠനെ സ്പെയിനിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു വാഗ്ദാനം. ഇതിനു സർക്കാർ അനുവദിച്ച ഏഴര ലക്ഷവും നാട്ടുകാരിൽനിന്ന് പിരിച്ചെടുത്ത രണ്ടരലക്ഷവുമാണ്‌ സ്വകാര്യ അക്കാദമിക്ക് കൈമാറിയതത്രെ. എന്നാൽ,  മൂന്നുലക്ഷം  മാത്രമാണ് ഏൽപ്പിച്ചതെന്നാണ്‌ ചെന്നൈയിലെ അക്കാദമി ഉടമ നിലവിൽ മണികണ്ഠന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്ത നീണ്ടകരയിലെ മദർഹുഡ് ചാരിറ്റി മിഷൻ അധികൃതരോട് പറഞ്ഞതെന്നാണ്‌ സൂചന. 18 വയസ്സ് പൂർത്തിയായതോടെ ചിൽഡ്രൻസ് ഹോമിൽനിന്ന്  മണികണ്ഠൻ മാറിയിരുന്നു. റയൽ മാഡ്രിഡിൽ 24 ദിവസത്തെ പരിശീലനത്തിനു തെരഞ്ഞെടുത്തിട്ടുണ്ടെന്ന് കാണിച്ചു ചിൽഡ്രൻസ് ഹോം അധികൃതർക്ക് കത്തുനൽകിയ എജ്യുസ്പോ സിഇഒ കെ ഗിരീഷ് കുമാർ ഇപ്പോൾ വിദേശത്താണെന്നാണു സൂചന.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top