21 October Wednesday
നിയന്ത്രണം മറന്നു

രോഗവ്യാപന ഗ്രാഫുയർന്നു

സ്വന്തം ലേഖികUpdated: Friday Sep 25, 2020
കൊല്ലം
നിയന്ത്രണങ്ങൾ മറികടന്ന്‌ പുറത്തിറങ്ങുന്നത്‌ പതിവായതോടെ ജില്ലയിൽ കോവിഡ് ‌രോഗവ്യാപനത്തിന്റെ  
ഗ്രാഫുയർന്നു. 
ഓണത്തിന്‌ തൊട്ടു‌ മുമ്പ്‌ (ആഗസ്‌ത്‌ 27 വരെ) 100–-മുതൽ 176 വരെയായിരുന്നു പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണം. എന്നാൽ, സാമൂഹ്യ അകലം മറന്ന്‌ ഓണം ആഘോഷിക്കാൻ ആളുകൾ ഒരുക്കം തുടങ്ങിയതോടെ പൂരാടം  മുതൽ സ്ഥിതി മാറി. അന്ന്‌ 234 പേർക്കായിരുന്നു സ്ഥിരീകരിച്ചത്‌.  സെപ്‌തംബർ നാലിന്‌ 248,  ആറിന്‌ 328,   എട്ടിന്‌ 209, പേർക്കും സ്ഥിരീകരിച്ചു. ഒമ്പതിന്‌ 362 പേർക്ക്‌ കൂടി രോഗം ബാധിച്ചതോടെ അപകടം മുന്നിൽക്കണ്ടു. 10ന്‌ 244 പേർക്കും 11ന്‌ വീണ്ടും 300 കടന്നു. പിന്നീട്‌ ഏറിയും കുറഞ്ഞും റിപ്പോർട്ട്‌ ചെയ്‌തെങ്കിലും 16ന്‌  300പേർക്കും 18ന്‌ 355പേർക്കും 19ന്‌ 436പേർക്കും ബാധിച്ചതോടെ ജില്ലയുടെ പോക്ക്‌ അപകടത്തിലേക്കാണെന്ന്‌ വ്യക്തമായി. 20ന്‌ 330 പേർക്കും 22ന്‌ 347 പേർക്കും പോസിറ്റീവായി. എന്നാൽ, ജില്ലയെ മുൾമുനയിൽ എത്തിച്ച്‌ ബുധനാഴ്‌ച 503 പേർക്കാണ്‌ രോഗം പകർന്നത്‌. വ്യാഴാഴ്‌ച 440 പേരും രോഗബാധിതരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top