20 October Tuesday

4 മാസം സൗജന്യ ഭക്ഷ്യക്കിറ്റ്; ജില്ലയിലും തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020
കൊല്ലം
കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സെപ്തംബര്‍ മുതൽ ഡിസംബർ വരെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും ഭക്ഷ്യക്കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം ജി എസ് ജയലാൽ എംഎൽഎ നിർവഹിച്ചു. ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം സുഭാഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി പി പ്രദീപ്, എൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി പി തിലോത്തമൻ അധ്യക്ഷനായി. സംസ്ഥാനത്ത്‌  87 ലക്ഷം റേഷൻകാർഡ് ഉടമകളാണ്‌ ഗുണഭോക്താക്കൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top