31 October Saturday

63 കുടുംബത്തിനുകൂടി ഹാപ്പി ലൈഫ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

അഞ്ചലിൽ നിർമിക്കുന്ന ലൈഫ്‌ ഭവനസമുച്ചയത്തിന്റെ ശിലാഫലകം മന്ത്രി കെ രാജു അനാച്ഛാദനം ചെയ്യുന്നു

അഞ്ചൽ
അഞ്ചൽ പഞ്ചായത്തിലെ ഭൂരഹിത ഭവനരഹിതരായ 63 കുടുംബങ്ങൾക്ക് ലൈഫ് മിഷനിലൂടെ ഭവന സമുച്ചയം ഒരുങ്ങുന്നു. പദ്ധതിയുടെ നിർമാണോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. 14–-ാം വാർഡായ തഴമേൽ പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരു ഏക്കർ 54 സെന്റ് സ്ഥലത്താണ് ഭവന സമുച്ചയം പണിയുന്നത്‌. 8.49 കോടി രൂപ ചെലവഴിച്ച്‌ ഏഴു നിലയിലായി നിർമിക്കുന്ന ഫ്ലാറ്റിൽ 63 കുടുംബങ്ങൾക്കാണ്‌ പാർപ്പിടം ഒരുങ്ങുക‌.  
പഞ്ചായത്ത്‌ രണ്ടാംഘട്ടത്തിൽ സ്വന്തമായി വസ്തു ഉണ്ടായിരുന്ന 128 കുടുംബങ്ങൾക്ക് ലൈഫ്‌ മിഷനിലൂടെ വീട് ലഭ്യമാക്കി. മൂന്നാം ഘട്ടത്തിൽ വസ്തുവും വീടുമില്ലാത്ത 243 കുടുംബങ്ങൾക്കാണ് പാർപ്പിടം നൽകുന്നത്. ഇതിൽ 63 പേർക്കാണ്  പഞ്ചായത്തിന്റെ വസ്തുവിൽ ഫ്ലാറ്റ് നിർമിച്ചു നൽകുന്നത്. അവശേഷിക്കുന്ന 180 കുടുംബങ്ങൾക്ക് വസ്തു വാങ്ങുന്നതിനായി രണ്ടുലക്ഷം രൂപയും വീടും പണിയുന്നതിനായി നാലു ലക്ഷം രൂപയും ധനസഹായം നൽകും.  
അഞ്ചൽ ജെ ജെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി  കെ രാജു ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി എസ് ഷിജു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ സി ബിനു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു മുരളി, എൻ അനിൽകുമാർ, ഗിരിജാ മുരളി, എം ഗീതാകുമാരി, സിപിഐ എം ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, സിപിഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ,  ഉമേഷ്ബാബു, പഞ്ചായത്ത്‌അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top