31 October Saturday

ആര്‍പിഎല്‍ സംഘത്തിലെ മോഷണം: പ്രതി കാണാമറയത്ത്

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020
കുളത്തൂപ്പുഴ
ആർപിഎൽ സഹകരണസംഘത്തിൽ തുടർച്ചയായി രണ്ടുതവണ മോഷണം നടന്നിട്ടും പ്രതിയെ കണ്ടെത്താനായില്ല. എസ്റ്റേറ്റ് എംപ്ലോയീസ് സൊസൈറ്റിയുടെ നീതിസ്റ്റോറിലും തൊട്ടടുത്തുള്ള ബേക്കറിയിലും കഴിഞ്ഞ മാർച്ച് 23, ആഗസ്റ്റ് 23 തീയതികളിലായാണ് മോഷണം നടന്നത്. 
തിരുവനന്തപുരം –-ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കൂവക്കാട് കവലയിൽ റിഹാബിലിറ്റേഷൻ പ്ലാന്റേഷന്റെ അധീനതയിലുള്ള സഹകരണസംഘത്തിലായിരുന്നു മോഷണം. രണ്ടുതവണയും സമാനരീതിയിൽ ഭിത്തിതുരന്ന് അകത്തുകടന്ന മോഷ്ടാവ് ഭക്ഷ്യസാധനങ്ങളും പണവും കവർന്നു. സമീപത്തെ ബേക്കറിയിൽ നിന്ന് സിഗരറ്റുകളും പണവും ബേക്കറി സാധനങ്ങളും കടത്തി.  കോവിഡ് ഭീഷണിയെ തുടർന്ന് ആഹ്വാനംചെയ്ത ജനകീയ ഹർത്താലിനായിരുന്നു ആദ്യമോഷണം. മുമ്പ് തുരന്ന ഭിത്തിയുടെ ഭാഗം കെട്ടി അടച്ചിരുന്നിടത്തായി വീണ്ടും തുരന്നായിരുന്നു രണ്ടാമത്തെ മോഷണം. ഡോഗ് സ്ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടെ കുളത്തൂപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചില്ലെന്നാണ്‌ സഹകരണസംഘം സെക്രട്ടറി ചിത്രരാജിനെ അറിയിച്ചത്. 
എസ്റ്റേറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിലേക്ക് എത്തുന്ന വിവരമൊന്നും ലഭിച്ചില്ല. ഇപ്പോൾ സിസിടിവി സ്ഥാപിക്കാൻ എസ്റ്റേറ്റ് മാനേജ്മെന്റിന് പൊലീസ്‌ നേട്ടീസ് നൽകിയിരിക്കുകയാണ്‌. മോഷണം ആവർത്തിക്കാതിരിക്കാനാണ്‌ സുരക്ഷ ഉറപ്പാക്കാൻ മാനേജ്മെന്റിന് കത്തുനൽകിയതെന്ന് കുളത്തൂപ്പുഴ ഇൻസ്പെക്ടർ എൻ ഗിരീഷ് അറിയിച്ചു. അതേസമയം ജീവനക്കാർക്ക് കൃത്യമായി ആനുകൂല്യംപോലും വിതരണം ചെയ്യാനാകാതെ നഷ്ടത്തിലായ കമ്പനിക്ക്‌ പണം മുടക്കി സിസിടിവി സ്ഥാപിക്കുന്നത്‌ അധിക ബാധ്യതയാകുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top