18 September Wednesday

മരത്തിൽ ലോക്കായി; പൂച്ച 5–-ാംനാൾ നിലംതൊട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
കൊട്ടിയം
ആവേശത്തിന്റെ പുറത്ത്‌ ഉയരംകൂടിയ മരത്തിൽ കയറിയ പൂച്ചയ്ക്ക്‌ കിട്ടിയത്‌ എട്ടിന്റെ പണി. താഴെയിറങ്ങാൻ പേടിച്ച്‌ അഞ്ചുദിവസം മരത്തിൽ കഴിയേണ്ടിവന്നു. ഒടുവിൽ ഫയർഫോഴ്സ് സംഘമെത്തിയാണ്‌ താഴെയിറക്കിയത്‌.  
 കൊട്ടിയം വടക്കേവിള മണക്കാട് നഗറിലാണ്‌ സംഭവം. നഗർ 94ൽ ബിഎസ്എൻഎൽ ജീവനക്കാരനായ രാജശേഖരന്റെ വീടിനു മുന്നിലെ കൂറ്റൻ ഇലഞ്ഞിമരത്തിൽ കയറിയ അയൽവീട്ടിലെ പൂച്ച താഴെയിറങ്ങാനാകാതെ കുടുങ്ങുകയായിരുന്നു.  നിലംതൊടാൻ സാധിക്കാതായതോടെ കരച്ചിൽ തുടങ്ങി. 
    അഞ്ചുദിവസം മരത്തിലിരുന്ന്‌ കരഞ്ഞു. ഒടുവിൽ ശനിയാഴ്ച നാട്ടുകാർ കടപ്പാക്കട ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തിലെ ഫയർമാൻ വിനീത് വിജയൻ 40അടി ഉയരത്തിൽ ഏണി ഉയർത്തി മരത്തിൽ കയറി. തുടർന്ന്‌ ഏണിയിലൂടെ പൂച്ചയെ താഴെയിറക്കി. നിലത്തിറങ്ങിയ പൂച്ച കിട്ടിയ പ്രാണനുംകൊണ്ട്‌ ഓടി.
പ്രധാന വാർത്തകൾ
 Top