22 September Sunday

നിയമവിരുദ്ധ സ്ഥാപനങ്ങൾക്ക്‌ എതിരെ നടപടി വേണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
കൊട്ടാരക്കര
കേരള ഷോപ്‌സ്‌ ആക്ടിനു വിരുദ്ധമായി പ്രവർത്തിക്കുന്ന വ്യാപാര വാണിജ്യ സ്ഥാപനങ്ങൾക്ക്‌ എതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന്  ഷോപ്‌സ്‌ ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) കൊട്ടാരക്കര  ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 
നിരവധി സ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് അർഹതപ്പെട്ട കൂലിയും അവധിയും ഇഎസ്ഐ, പിഎഫ് ആനുകൂല്യങ്ങളും ക്ഷേമനിധി അംഗത്വവും നിഷേധിക്കപ്പെടുന്നു.  ഇരിപ്പിട സൗകര്യംപോലും പല സ്ഥാപനങ്ങളിലും നടപ്പാക്കിയിട്ടില്ല. സർക്കാർ  ക്ഷേമനിധിയിൽ തൊഴിലാളികളെ അംഗങ്ങളാക്കുന്നതിനും വിഹിതം അടയ്ക്കുന്നതിലും ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. ലേബർ ഓഫീസ് ഉദ്യോഗസ്ഥരും ക്ഷേമനിധി ഉദ്യോഗസ്ഥരും ഇതു സംബന്ധിച്ച പരിശോധന നടത്തുന്നതിനും നടപടിയെടുക്കുന്നതിനും തയ്യാറാകുന്നില്ല.  നിയമലംഘനങ്ങൾ തുടർന്നാൽ  ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് യൂണിയൻ ഏരിയ പ്രസിഡന്റ്‌ വസന്തകുമാർ, സെക്രട്ടറി അഡ്വ. ഡി എസ് സുനിൽ എന്നിവർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top