20 September Friday

ടിപ്പറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന്‌ ഗതാഗതം തടസ്സപ്പെട്ടപ്പോൾ

അഞ്ചൽ
തിരുവനന്തപുരം –- ചെങ്കോട്ടപാതയിൽ ടിപ്പർ ചരക്ക് ലോറിയിൽ ഇടിച്ചു കയറിയതിനെത്തുടർന്ന്‌ ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്‌ച പകൽ ഗണപതിയമ്പലം ജങ്ഷനിലായിരുന്നു അപകടം. 
തമിഴ്നാട്ടിൽനിന്ന്‌ പലചരക്ക് സാധനങ്ങൾ കേരളത്തിൽ എത്തിച്ച് തിരികെ മടങ്ങുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയിൽ ടിപ്പർലോറി ഇടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. മടത്തറഭാഗത്തുനിന്ന്‌ വരികയായിരുന്ന ചരക്ക് ലോറി ഗണപതിയമ്പലം ജങ്ഷനിലെ പാലത്തിലേക്ക് കടക്കുമ്പോൾ കുളത്തൂപ്പുഴ ഭാഗത്തുനിന്ന്‌ അമിതവേഗത്തിൽ എത്തിയ ടിപ്പർലോറി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും റോഡിനുകുറുകെ കുടുങ്ങിയതിനാൽ ദേശീയപാതയിൽ ഏറെനേരം ഗതാഗതം മുടങ്ങി. പൊലീസ് ക്രയിൻ വരുത്തി  വാഹനങ്ങൾ മാറ്റിയശേഷമാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്.
പ്രധാന വാർത്തകൾ
 Top