18 September Saturday

ഞാറ്റുപാട്ടിന്റെ 
താളത്തിൽ 
നടീൽ ഉത്സവം

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

മന്ത്രി കെ എൻ ബാലഗോപാൽ തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലായിൽ കർഷകർക്കൊപ്പം ഞാറുനടുന്നു

എഴുകോൺ

ഞാറ്റുപാട്ടിന്റെ താളത്തിൽ ഞാറുനട്ട് മന്ത്രി കെ എൻ ബാലഗോപാൽ. കരീപ്ര തളവൂർകോണം പാട്ടുപുരയ്ക്കൽ ഏലായിലാണ് മന്ത്രി ഞാറുനട്ടത്. പാട്ടുപുരയ്ക്കൽ ഏ
ലായിലെ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാട്ടുപുരയ്ക്കൽ ഏലാസമിതിയുടെ നേതൃത്വത്തിലാണ് 75 ഏക്കറിൽ കൃഷിയിറക്കിയത്. 
കേരള സമിതി പ്രസിഡന്റ് സി വിജയകുമാർ അധ്യക്ഷനായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശിവപ്രസാദ്, കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രശോഭ, കരീപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് ജി ത്യാഗരാജൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം തങ്കപ്പൻ, എ അഭിലാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് ഓമനക്കുട്ടൻപിള്ള, സ്ഥിരംസമിതി അധ്യക്ഷരായ അംഗങ്ങളായ സി ഉദയകുമാർ, സന്ധ്യാഭാഗി, പഞ്ചായത്ത്‌ അംഗം വൈ റോയി, കൃഷി അസിസ്റ്റന്റ് ജയശ്രീ, ഏലാ സമിതി സെക്രട്ടറി ബി ചന്ദ്രശേഖരൻപിള്ള, സീന, ബി പ്രിയ എന്നിവർ സംസാരിച്ചു. ആരോഗ്യപ്രവർത്തകരെയും കർഷകരെയും ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top