കൊല്ലം
വര്‍ഗീയ വിപത്തിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ‘നമ്മൾ ഒന്നാണ്’ മുദ്രാവാക്യമുയർത്തി സ്നേഹസദസ്സ് സംഘടിപ്പിച്ചു. ചിന്നക്കട ഹെഡ് പോസ്റ്റ്ഓഫീസിനു മുന്നിൽ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഗീതാകുമാരി അധ്യക്ഷയായി. സെക്രട്ടറി സുജാചന്ദ്രബാബു സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സി രാധാമണി, പി അയിഷാപോറ്റി, രാജമ്മ ഭാസ്കരൻ, ജില്ലാ ട്രഷറർ ടി ഗിരിജാ കുമാരി, വൈസ് പ്രസിഡന്റ് സുജാത മോഹൻ, ശോഭന, അംബിക, ഷൈലജ, ഷീനാ പ്രസാദ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..