10 August Monday
ഹൃദയാഘാതത്താലെന്ന്‌ മെഡിക്കൽ ബുള്ളറ്റിൻ

ശശിധരൻപിള്ളയുടേത്‌ കോവിഡ്‌ മരണമല്ല

വെബ് ഡെസ്‌ക്‌Updated: Thursday Jun 25, 2020
കൊല്ലം
കോവിഡ് ഭേദമായി പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ  ചികിത്സയിലിരിക്കെ മരിച്ച പെരിനാട് ഞാറയ്ക്കൽ സ്വദേശി ശശിധരൻപിള്ള (68)യുടെ മരണകാരണം‌ ഹൃദയാഘാതമെന്ന്‌ ആശുപത്രി അധികൃതർ.  അദ്ദേഹത്തിന്‌ ആൻജിയോപ്ലാസ്റ്റി നടത്തിയിരുന്നതായും‌ പ്രമേഹം ഉൾപ്പെടെ മറ്റു രോഗങ്ങൾ ഉണ്ടായിരുന്നതായും ആശുപത്രി സൂപ്രണ്ട്‌ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു. 
ശശിധരൻ പിള്ളയുടെ മരണം കോവിഡ്‌ കാരണമെന്ന്‌ ചില മാധ്യമങ്ങൾ (ദേശാഭിമാനി അല്ല) വാർത്ത നൽകിയിരുന്നു.  ‌ 
ദുബായിൽ നിന്ന് 16നാണ്‌ ശശിധരൻപിള്ള തിരുവനന്തപുരത്തെത്തിയത്‌. സ്രവപരിശോധനയിൽ പോസിറ്റീവാണെന്ന്‌ 18ന് സ്ഥിരീകരിച്ചു.  തുടർന്നാണ്‌ പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദുബായിലായിരിക്കെ ഏപ്രിൽ 12മുതൽ കോവിഡ് ചികിത്സയിലായിരുന്നു. ഏപ്രിൽ 21നും 23നും 25നും നടന്ന പരിശോധനാഫലം നെഗറ്റീവായി.  തുടർന്നാണ്‌ നാട്ടിലേക്കുവന്നത്‌. ജൂൺ 21ന്   തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും  23ന് രാത്രി 9.30ന് ഹൃദയാഘാതത്തെ തുടർന്ന്‌ മരിച്ചു.  ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 23ന് വൈകിട്ട് ലഭിച്ച ഫലത്തിൽ കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു–- ബുള്ളറ്റിനിൽ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top