11 August Tuesday

ഇന്ധന വിലവർധനയ്‌ക്കെതിരെ ‌സിപിഐ എം പ്രതിഷേധം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 25, 2020
കൊല്ലം  
പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച്  വ്യാഴാഴ്ച സിപിഐ എം നേതൃത്വത്തിൽ  കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലും പ്രധാന കേന്ദ്രങ്ങളിലും ധർണ നടത്തും. കോവിഡ് മാനദണ്ഡം പാലിച്ചാകും 
സമരം.  
പുനലൂർ പോസ്റ്റ്ഓഫീസിനു മുന്നിൽ രാവിലെ 10ന്‌ ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ സമരം ഉദ്‌ഘാടനംചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ ചിന്നക്കട ഹെഡ്‌പോസ്റ്റ് ഓഫീസ്, പി രാജേന്ദ്രൻ ചാത്തൂന്നൂർ ടൗൺ, എസ്‌ രാജേന്ദ്രൻ ആയൂർ പോസ്റ്റ്ഓഫീസ്, ബി രാഘവൻ കൊട്ടാരക്കര ചന്തമുക്ക്, കെ വരദരാജൻ കാവനാട് പോസ്റ്റ്ഓഫീസ്, സൂസൻകോടി ഭരണിക്കാവ്, കെ സോമപ്രസാദ് എംപി കരുനാഗപ്പള്ളി പോസ്റ്റ്ഓഫീസ്, എം എച്ച് ഷാരിയർ വെള്ളയിട്ടമ്പലം ബിഎസ്എൻഎൽ ഓഫീസ് എന്നിവിടങ്ങളിൽ ധർണ ഉദ്‌ഘാടനംചെയ്യും. സമരം വിജയിപ്പിക്കണമെന്ന്‌ ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ അഭ്യർഥിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top