12 August Wednesday

മുഖത്തല‌ ബ്ലോക്കിനും ശാസ്താംകോട്ട പഞ്ചായത്തിനും ദേശീയ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Thursday Jun 25, 2020
തിരുവനന്തപുരം 
കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം പ്രഖ്യാപിച്ച വിവിധ അവാർഡുകൾക്ക് സംസ്ഥാനത്തെ ഒമ്പത് തദ്ദേശഭരണ സ്ഥാപനങ്ങൾ അർഹമായി. പൊതുവിഭാഗത്തിലെ മികച്ച പ്രകടനത്തിന്‌ നൽകുന്ന ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരൺ പുരസ്കാരത്തിനാണ് ആറു തദ്ദേശഭരണ സ്ഥാപനങ്ങൾ അർഹരായത്. 
ജില്ലാപഞ്ചായത്തുകളുടെ വിഭാഗത്തിൽ തൃശൂരും ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭാഗത്തിൽ കൊല്ലം ജില്ലയിലെ മുഖത്തലയും തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടുമാണ് അർഹരായത്.
പഞ്ചായത്തുകളിൽ കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, കണ്ണൂർ ജില്ലയിലെ പാപ്പിനിശേരി, മലപ്പുറം ജില്ലയിലെ മറാഞ്ചേരി എന്നിവയാണ് അവാർഡ് നേടിയത്. സേവന മേഖലയിലും പൊതു ആസ്തികളുടെ മേഖലയിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ് ദീൻദയാൽ ഉപാധ്യായ സശാക്തീകരൺ അവാർഡ് നൽകുന്നത്.
സാമൂഹ്യ സാമ്പത്തിക മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്കാണ് നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാം സഭ പുരസ്കാർ നൽകുന്നത്. മലപ്പുറം ജില്ലയിലെ മറാഞ്ചേരി പഞ്ചായത്താണ് ഈ അവാർഡ് നേടിയത്. ദീൻദയാൽ സശാക്തീകരൺ പുരസ്കാരവും ഈ പഞ്ചായത്ത് നേടി. ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത് അവാർഡിന് കണ്ണൂർ ജില്ലയിലെ പേരാവൂർ പഞ്ചായത്തും ഗ്രാമപഞ്ചായത്ത് ഡവലപ്പ്മെന്റ് പ്ലാൻ അവാർഡിന് കണ്ണൂർ  ജില്ലയിലെ പായം  പഞ്ചായത്തും അർഹമായി. അവാർഡിന് അർഹരായ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മന്ത്രി എ സി മൊയ്തീൻ അഭിനന്ദിച്ചു.
25 ലക്ഷം രൂപയാണ് പുരസ്കാരത്തുകയെന്ന്‌ മുഖത്തല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌ രാജീവ്‌ പറഞ്ഞു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top