12 November Tuesday

ജില്ലാ ആശുപത്രിയിൽ ആശ്രിതരില്ലാതെ ആറുപേർ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

ഫെർണാണ്ടസ‌്

 

കൊല്ലം
ആശ്രിതരില്ലാതെ ജില്ലാ ആശുപത്രിയിൽ ആറ‌ുപേർകൂടി. മെഡിക്കൽ അനക‌്സ‌് വാർഡിലാണ‌് ഇവർ കഴിയുന്നത‌്. 
  മക്കളാൽ ഉപേക്ഷിക്കപ്പെട്ടവരും വഴിയിലും റെയിൽവേ സ‌്റ്റേഷനിലും മറ്റും അസുഖമായി കിടന്നവരും ഉൾപ്പെടെയുള്ളവരാണ‌് ഇവിടുത്തെ അന്തേവാസികൾ. മിക്കവരെയും പൊലീസും സന്നദ്ധപ്രവർത്തകരുമാണ‌് ആശുപത്രിയിൽ എത്തിച്ചത‌്. 
  ഇവിടെ കഴിയുന്നവരിൽ  അഞ്ച‌് പുരുഷൻമാരും ഒരു സ‌്ത്രീയുമുണ്ട‌്. രോഗം ഭേദമായാലും ഇവിടം വിട്ടുപോകാൻ കൂട്ടാക്കത്തവരുമുണ്ട‌് ഇക്കൂട്ടത്തിൽ. ഓർമക്കുറവിനെ തുടർന്ന‌് ബന്ധുക്കളെക്കുറിച്ച‌് ഒരു വിവരവും ഇല്ലാത്ത അറുപത്തഞ്ചുകാരൻ ഫെർണാണ്ടസ‌്  നാലുമാസമായി  ഇവിടെ കഴിയുന്നു. ചികിത്സയും പരിചരണവും കഴിഞ്ഞാൽ ഇവരെ സാധാരണ ജില്ലയിലെ വിവിധ സാന്ത്വന കേന്ദ്രങ്ങളിലേക്ക‌് മാറ്റുകയാണ‌് പതിവ‌്‌.  മിക്ക കേന്ദ്രങ്ങളിലും അന്തേവാസികളുടെ എണ്ണം കൂടുതലായതിനാൽ നിലവിൽ ഏറ്റെടുക്കാൻ അവർക്ക‌് കഴിയാത്ത അവസ്ഥയുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top