22 August Thursday

8 വയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കേസ‌്

സ്വന്തം ലേഖകൻUpdated: Tuesday Jun 25, 2019

 

ഇരവിപുരം 
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്കെതിരെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പനമൂട്ടിൽ സുനാമി ഫ്ലാറ്റിൽ താമസക്കാരനായ  സന്തോഷ് എന്ന സെബാസ്റ്റ്യനെ(48)തിരെയാണ‌്  ഇരവിപുരം പൊലീസിൽ പരാതി നൽകിയത‌്. ഇയാൾക്കെതിരെ പോക‌്സോ നിയമപ്രകാരം ഇരവിപുരം പൊലീസ‌് കേസെടുത്തു. 
കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതിക്ക് ഇടയാക്കിയ സംഭവം. സ്നേഹതീരം ഫ്ലാറ്റിൽ താമസക്കാരനായ സന്തോഷ്  പെൺകുട്ടിയെ  ഫ്ലാറ്റിനു മുകളിലെ ടെറസിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 
എതിർവശത്തെ ടെറസിൽ ഉണക്കാനിട്ടിരുന്ന തുണിയെടുക്കാൻ എത്തിയ അടുത്ത ഫ്ലാറ്റിലെ താമസക്കാരിയായ സ്ത്രീ സംഭവം കാണുകയും പെൺകുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയുംചെയ്തു. 
പരാതി നൽകാൻ ഇറങ്ങിയ ഇവർ സന്തോഷിന്റെ ഭീഷണിയെത്തുടർന്ന്  സംഭവം പുറത്തുപറഞ്ഞില്ല. അസോസിയേഷൻ പ്രസിഡന്റ‌് കൂടിയായ സന്തോഷ് പ്രദേശത്തെ  ചില പ്രാദേശിക കോൺഗ്രസ് പ്രവർത്തകരെ പ്രശ്നം ഒതുക്കിത്തീർക്കാനായി പെൺകുട്ടിയുടെ അച്ഛനമ്മമാരുടെ അടുത്തേക്ക‌് അയച്ചിരുന്നു.  
സംഭവത്തെതുടർന്ന് മാനസികമായി തകർന്ന കുട്ടി സ്കൂളിൽ പോകാനും മറ്റു കുട്ടികളോട് ഇടപഴകാനും വിമുഖത കാട്ടിയിരുന്നു.  കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപിക വിശദമായി ചോദിച്ചപ്പോഴാണ‌്  പീഡനം അറിയുന്നത‌്.  നിരവധി തവണ ഇയാൾ  പീഡിപ്പിച്ചിട്ടുണ്ടെന്നും  കുട്ടി പറഞ്ഞു. സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയുടെ രക്ഷിതാക്കളുമായി ഇരവിപുരം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോക്സോ പ്രകാരം കേസെടുത്തെങ്കിലും പ്രതിയെ ഇതുവരെയും കസ്റ്റഡിയിൽ എടുത്തില്ല. യുഡിഎഫിന്റെ ഉന്നത നേതാക്കൾ ഇടപെട്ടതിനാലാണ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്ന് ഫ്ലാറ്റ് നിവാസികൾ പറയുന്നു.  ലോക‌്സഭാ  തെരഞ്ഞെടുപ്പിൽ സന്തോഷും ഭാര്യ ഷമ്മിയും യുഡിഎഫ് സ്ഥാനാർഥി പ്രേമചന്ദ്രനുവേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top