02 October Monday

നിയമ സർവകലാശാല ആരംഭിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023
പത്തനാപുരം
സംസ്ഥാനത്ത്‌ നിയമ സർവകലാശാല സ്ഥാപിക്കണമെന്ന് എസ്എഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിൽ നിയമ വിദ്യാർഥികളുടെ എണ്ണം വർധിച്ചുവരികയാണ്‌. ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് അഡ്മിഷൻ നേടുന്നതിന് നിലവിലുള്ള പ്രായപരിധിയിൽ ഇളവ് വരുത്തുക, ചവറ ഗവ. കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കുക, കേന്ദ്രസർവകലാശാലയിലെ വിവേചനങ്ങൾ അവസാനിപ്പിക്കുക, ശാസ്താംകോട്ട ഡിബി കോളേജിൽ എംഎ മലയാളം അനുവദിക്കുക, കുളത്തൂപ്പുഴ ഗവ. ഐടിഐ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുക, കാലടി സംസ്കൃത സർവകലാശാലയ്ക്ക് കീഴിലുള്ള പന്മന പ്രാദേശിക കേന്ദ്രത്തിലെ കോഴ്സുകൾ വെട്ടിച്ചുരുക്കാനുള്ള തീരുമാനം പിൻവലിക്കുക, ചന്ദനത്തോപ്പ് ഗവ. ഐടിഐയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഹോസ്റ്റൽ പുനരുജ്ജീവിപ്പിക്കുക, കൊല്ലം ബൈപാസിൽ കാവനാട് ബസ് റൂട്ടിൽ കൺസഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ബുധനാഴ്ച ചർച്ചകൾക്ക്‌ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ, ജില്ലാ സെക്രട്ടറി ആർ ഗോപീകൃഷ്ണൻ എന്നിവർ മറുപടി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി എ എബ്രഹാം സമ്മേളനത്തെ അഭിവാദ്യംചെയ്തു. സ്വാഗതസംഘം കൺവീനർ ഷിനുമോൻ നന്ദി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top