06 July Wednesday

മന്ത്രിയെത്തി; മണിക്കൂറുകൾക്കകം ഗസ്റ്റ്‌ ഹൗസ്‌ പരിസരം ക്ലീൻ

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

ആശ്രാമം ഗവ. ഗസ്റ്റ്‌ ഹൗസിലെ പുല്ല് ചെത്തുന്നു

സ്വന്തം ലേഖകൻ
കൊല്ലം
ഗവ. ഗസ്റ്റ്‌ ഹൗസിലെ പൊന്തക്കാട്‌ കണ്ട്‌ ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞത്‌ ഇത്രമാത്രം. ‘ഞാൻ തിരിച്ചുവരുമ്പോൾ ഇതിവിടെ കാണാൻ പാടില്ല’. ഇതോടെ മാസങ്ങളായി പടർന്നു പന്തലിച്ചുകിടന്ന പുല്ല്‌ മാറി പരിസരം അഞ്ചുമണിക്കൂർ കൊണ്ട്‌ വെടിപ്പായി. ആശ്രാമം ഗവ. ഗസ്റ്റ്‌ ഹൗസിൽ ചൊവ്വ രാവിലെ പത്തിനാണ്‌ സംഭവം.  
ജില്ലയിൽ പൊതുമരാമത്തുവകുപ്പ്‌ റോഡുകളുടെ ഉദ്‌ഘാടനത്തിന്‌ എത്തിയതായിരുന്നു മന്ത്രി. മലപ്പുറത്തുനിന്ന്‌ പുലർച്ചെ എത്തിയ മന്ത്രി റോഡ്‌ ഉദ്‌ഘാടനത്തിനു പോകാൻ ഇറങ്ങുമ്പോഴാണ്‌ ഗസ്റ്റ്‌ഹൗസ്‌ പരിസരം ശ്രദ്ധിച്ചത്‌. ഉടനെ മാനേജരോട്‌ വിവരം ആരാഞ്ഞു. ടൂറിസം ഡയറക്ടറുമായി മന്ത്രി ഫോണിൽ ബന്ധപ്പെട്ടു. പരിസരം വൃത്തിയാക്കിയതിന്റെ ഫോട്ടോ അയച്ചുനൽകുന്നതിനും നിർദേശിച്ചു. 
പരിസരം വൃത്തിയാക്കിയശേഷമുള്ള ചിത്രം അയച്ചുകൊടുത്തതായി ഗസ്റ്റ്‌ഹൗസ്‌ മാനേജർ പറഞ്ഞു. മെയിന്റനൻസ്‌ ഫണ്ടില്ലാത്തതിനാലാണ്‌ പുല്ലു ചെത്താൻ വൈകിയതെന്നും മാനേജർ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top