10 June Saturday

ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

അരുൺകുമാർ

കുന്നിക്കോട് 
യുവാവിന്റെ മൃതദേഹം വീടിനു പുറത്തെ ശുചിമുറിയിൽനിന്ന്‌ പുഴുവരിച്ച നിലയിൽ കണ്ടെത്തി. മേലില പാറവിള വീട്ടിൽ അരുൺകുമാർ (40) ആണ്‌ മരിച്ചത്. അവിവാഹിതനായ അരുൺകുമാർ ഒറ്റയ്ക്കാണ്‌ താമസിച്ചിരുന്നത്‌. അരുൺകുമാറിനെ കാണാനില്ലെന്നു കാണിച്ച്‌ സഹോദരൻ അജിത്‌ തിങ്കൾ രാവിലെ ഒമ്പതിന് കുന്നിക്കോട് പൊലീസിൽ പരാതി നൽകാൻ എത്തിയിരുന്നു. ഇയാളുടെ സംസാരത്തിൽ സംശയം തോന്നിയ കുന്നിക്കോട് എസ്എച്ച്ഒ മുബാറക് അജിത്തിനെയും കൂട്ടി വീട്ടിൽ പരിശോധനയ്ക്ക് എത്തി. 
തുടർന്നാണ് ശുചിമുറിയിൽനിന്ന്‌ ദിവസങ്ങളോളം പഴക്കമുള്ള അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ഫോറൻസിക്‌ വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊല്ലം ഗവ. മെഡിക്കൽ കോളേജിലേക്കു മാറ്റി. വിമുക്തഭടനായ സഹോദരൻ അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
 അച്ഛൻ: പരേതനായ രാഘവൻപിള്ള. അമ്മ: ലക്ഷ്മിക്കുട്ടിയമ്മ. സഹോദരിമാർ: അജിത, ആശ, അമ്പിളി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top