03 July Sunday
യോഗങ്ങൾ സംഘടിപ്പിച്ചു

എൻജിഒ യൂണിയൻ കലക്ടറേറ്റ്‌ മാർച്ച്‌ നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022
കൊല്ലം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സംസ്ഥാന സർക്കാർ എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാരുടെ കലക്ടറേറ്റ്‌ മാർച്ചും ധർണയും വ്യാഴാഴ്‌ച. പകൽ 11ന്‌ കൊല്ലം താലൂക്ക് ഓഫീസ് ജങ്‌ഷനില്‍നിന്ന്‌ മാർച്ച് ആരംഭിക്കുമെന്ന്‌ എൻജിഒ യുണിയൻ ജില്ലാ പ്രസിഡന്റ് ബി പ്രശോഭദാസും സെക്രട്ടറി വി ആർ അജുവും അറിയിച്ചു.  
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക വർഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ സമരം.
ജില്ലയിലെ കേന്ദ്രങ്ങളിൽ കോർണർ യോഗങ്ങൾ സംഘടിപ്പിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ, എസ്  സുശീല, സി എസ് ശ്രീകുമാർ, സി ഗാഥ, വി ആർ അജു, ബി പ്രശോഭദാസ്, എസ് ഓമനക്കുട്ടൻ, ബി സുജിത്, ജെ രതീഷ്‌കുമാർ, എസ് ഷാഹിർ, എം എസ്  ബിജു, പി മിനിമോൾ, വി പ്രേം, ആർ ഷാജി, ആർ രതീഷ്‌കുമാർ, എം എം നിസാമുദീൻ, ഖുശീ ഗോപിനാഥ്, എസ് ആർ സോണി, സി  രാജേഷ്, കെ  ജയകുമാർ, കെ സി റൻസിമോൾ, എസ് നിസാം, കെ പി  മഞ്ജേഷ്, അരുൺ കുമാർ എന്നിവർ വിവിധ  യോഗങ്ങളിൽ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top