24 May Friday

ചെമ്പനരുവിയിൽ പുലിയിറങ്ങി വളർത്തുനായയെ കൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019

 

പത്തനാപുരം
പുലി വളര്‍ത്തുനായയെ കടിച്ചുകൊന്നു. ചെമ്പനരുവി മുള്ളുമല മായാവിലാസത്തില്‍ രഘുനാഥന്റെ വളര്‍ത്തുനായയെയാണ് പുലി പിടികൂടിയത്. വീടിന്റെ സിറ്റ്‌ഔട്ടില്‍‍  കെട്ടിയിരുന്ന വളര്‍ത്തുനായയെ ചൊവ്വാഴ്ച രാത്രിയാണ‌് പുലി കൊന്നുതിന്നത്.  
പുലര്‍ച്ചെ വീട്ടുകാര്‍  നായയുടെ അവശിഷ്ടം കണ്ട് നടത്തിയ തെരച്ചിലിലാണ് മുറ്റത്ത് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനപാലകരെ വിവരമറിയിച്ചു. വനമേഖലയോട് ചേര്‍ന്ന ജനവാസകേന്ദ്രങ്ങളില്‍ ഏറെക്കാലമായി വന്യമൃഗശല്യം രൂക്ഷമാണ്. വൈദ്യുതി വേലികളും കിടങ്ങും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രധാന വാർത്തകൾ
 Top