24 May Friday

കല്ലട ബസിൽ മർദനമേറ്റ യുവാക്കളുടെ മൊഴിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019
കൊച്ചി 
 ‘സുരേഷ് കല്ലട’ ബസിൽ  ജീവനക്കാരുടെ മർദനമേറ്റ യുവാക്കളുടെ മൊഴി രേഖപ്പെടുത്തി. 
  ഇവർ ചികിത്സയിൽ കഴിയുന്ന സേലത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് അന്വേഷണ സംഘത്തലവൻ തൃക്കാക്കര എസിപി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം  മൊഴിയെടുത്തത്.  പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ എന്നിവരാണ‌്‌  മൊഴി നൽകിയത‌്. മർദനത്തിൽ പരിക്കേറ്റ് കൊച്ചിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശി അജയ്ഘോഷിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.  
 12–-15  ജീവനക്കാർചേർന്ന‌്  ആക്രമിച്ചതെന്നാണ‌് മുഹമ്മദ‌് അഷ‌്കറും സച്ചിനും നൽകിയ മൊഴി. ബുധനാഴ്ച രാവിലെ ഏഴിന‌് തുടങ്ങിയ മൊഴിയെടുക്കൽ 11.30 വരെ നീണ്ടുനിന്നു. കേസിൽ ഇതുവരെ ഏഴുപേർ അറസ‌്റ്റിലായി. ഇവരെ കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ പ്രതികളുണ്ടെന്ന യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തും. അക്രമികൾ സഞ്ചരിച്ച രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട‌്. യാത്രക്കാരുടെ രണ്ട് ബാഗും, ഒരു മൊബൈൽ ഫോണും അക്രമികൾ എടുത്തുകൊണ്ടുപോയിരുന്നു. ഇവ കണ്ടെടുത്തു. 
പ്രധാന വാർത്തകൾ
 Top