02 December Wednesday

വീട്ടിലിരിക്കാം നമുക്കായി പൊലീസ്‌ പിക്കറ്റുകൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

 കൊട്ടാരക്കര

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രധാനകവലകള്‍ കേന്ദ്രീകരിച്ച് പൊലീസ്‌ പിക്കറ്റ് തുടങ്ങി.  മെഡിക്കൽ സ്റ്റോറും പെട്രോൾ പമ്പും  ആശുപത്രികളും മാത്രമാണ് പ്രവർത്തിക്കുന്നത്‌. മൊബൈല്‍ പട്രോളിങ്ങും ബൈക്ക് പട്രോളിങ്ങും നടത്തി. കൂട്ടം കൂടുന്നതിനെതിരെ മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്‌. സര്‍ക്കാർ നിര്‍ദേശങ്ങള്‍ ലംഘിച്ച  രണ്ടു സ്ഥാപന ഉടമകള്‍ക്കെതിരെ അഞ്ചല്‍ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ക്വാറന്റൈനിൽ കൊല്ലം റൂറല്‍ ജില്ലയില്‍ 604 പേര്‍ നിരീക്ഷണത്തിലുണ്ട്. 
നവമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ അഞ്ചല്‍, കൊട്ടാരക്കര, പുനലൂര്‍, കുണ്ടറ, കുന്നിക്കോട്, കുളത്തൂപ്പുഴ സ്റ്റേഷനുകളില്‍ 11 കേസ് രജിസ്റ്റര്‍ചെയ്തു. തുടര്‍ന്നും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. സംസ്ഥാന അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ വാഹന പരിശോധനയ്ക്കായി പ്രത്യേകം പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് പോകുന്ന അവശ്യമുള്ള സര്‍വീസുകളും അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനങ്ങളും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്വകാര്യ വാഹനങ്ങളും തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് അവശ്യ സാധനങ്ങളുമായി എത്തുന്ന വാഹനങ്ങളും മറ്റ് അത്യാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള കേരള രജിസ്ട്രേഷന്‍ സ്വകാര്യ വാഹനങ്ങളും അതിര്‍ത്തിയില്‍ കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ കടത്തിവിടൂ. പ്രോട്ടോകോള്‍ ലംഘനം ഉണ്ടായാല്‍ കൊല്ലം റൂറല്‍ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പരായ 0474 2450868 ലും  112 ലും വിളിച്ചറിയിക്കാവുന്നതാണെന്ന് റൂറല്‍  പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top