25 May Monday

സ്റ്റോക്ക്‌ വിവരം സപ്ലൈ ഓഫീസിൽ അറിയിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
കൊല്ലം
താലൂക്കിലെ അരി, പലചരക്ക്, പയർ വർഗ, ഭക്ഷ്യ എണ്ണ മൊത്തവ്യാപാരികൾ അവയുടെ പ്രതിദിന സ്റ്റോക്ക് വിവരം താലൂക്ക് സപ്ലൈ ഓഫീസിൽ ഫോൺ വഴി അറിയിക്കണമെന്ന്‌ നിർദേശം.  അധികം സാധനം സ്റ്റോക്കുള്ള പക്ഷം അവ കരുതിവയ്‌ക്കാതെ ചില്ലറ വ്യാപാരികൾക്ക് വിൽക്കണമെന്ന്‌  താലൂക്ക് സപ്ലൈ ഓഫീസർ എസ് എ സെയ്ഫ്  അറിയിച്ചു.
കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസിലെ 9188527341, 2454769 എന്ന ഫോണിൽ വേണം വിവരം നൽകാൻ. വൻ തോതിൽ  ഭക്ഷ്യസാധനങ്ങൾ സംഭരിച്ചിട്ടുള്ള സൂപ്പർ മാർക്കറ്റുകളും സ്റ്റോക്ക് വിവരം അറിയിക്കണം. 
വീഴ്‌ച വരുത്തിയാൽ സാധനങ്ങൾ കണ്ടുകെട്ടും.   വ്യാപാരികൾക്ക് ചരക്കുമായി വരുന്ന  ലോറികൾ ഏതെങ്കിലും ചെക്ക് പോസ്റ്റിൽ കുടുങ്ങിയിട്ടുണ്ടെങ്കിൽ  പൊതുവിതരണ വകുപ്പ് ഇടപെടും.   വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ, ചെക്ക് പോസ്റ്റിന്റെ പേര്, ഏതു വകുപ്പിന്റെ ചെക്ക് പോസ്റ്റ് ആണെന്ന വിവരം,ഡ്രൈവറുടെ പേര്,ഫോൺ നമ്പർ,കൊണ്ടുവരുന്ന ചരക്കിന്റെ ഇനവിവരം എന്നിവ സപ്ലൈ ഓഫീസിൽ  അറിയിച്ചാൽ അടിയന്തര നടപടി സ്വീകരിക്കും.
പ്രധാന വാർത്തകൾ
 Top