28 May Thursday
കോവിഡ് 19

സാഹചര്യം മുതലെടുത്ത്‌ സ്വകാര്യ ആംബുലൻസുകൾ

സ്വന്തം ലേഖകൻUpdated: Wednesday Mar 25, 2020
കൊല്ലം
ലോക്‌ ഡൗണിൽ ഗതാഗത നിയന്ത്രണം വന്നതോടെ രോഗികളെ കൊണ്ടും പോകാനും വരാനും ആംബുലൻസിന്‌ ആവശ്യമേറി. കോവിഡ്‌ 19 പ്രതിരോധത്തിന്റെ ഭാഗമായി ടാക്‌സി ഉൾപ്പെടെ സ്വകാര്യവാഹനങ്ങൾ ലഭ്യമാകുന്നതിലെ തടസ്സം സ്വകാര്യ ആംബുലൻസുകൾ മുതലെടുക്കും.  അമിതമായ ചാർജ്‌ ഈടാക്കുമെന്ന ആശങ്കയും ഉയർന്നു. ജില്ലയിലെ മിക്ക സർക്കാർ ആശുപത്രികളിലും ആംബുലൻസ്‌ സർവീസുണ്ട്‌. ജില്ലാ ആശുപത്രിക്ക്‌ രണ്ട്‌ ആംബുലൻസ്‌ സ്വന്തമായിട്ടുണ്ട്‌. ഇതു കൂടാതെ വിക്‌ടോറിയ ആശുപത്രിയുടെ ആംബുലൻസും പാലത്തറ, തൃക്കടവൂർ എന്നിവിടങ്ങളിൽനിന്ന്‌ 108 ആംബുലൻസിന്റെയും സേവനം ലഭിക്കുന്നുണ്ട്‌. ഇതിനുംപുറമെ നീണ്ടകര, ചാത്തന്നൂർ സർക്കാർ ആശുപത്രികളിലെ ആംബുലൻസും വിളിച്ചുവരുത്തുന്നു. ജില്ലാ ആശുപത്രിയിൽ വൈകാതെ രണ്ട്‌ ആംബുലൻസ്‌ കൂടി എത്തും. എം മുകേഷ്‌ എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽനിന്ന്‌ ആംബുലൻസ്‌ വാങ്ങാൻ 32 ലക്ഷം രൂപ അനുവദിച്ചിരുന്നു. പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലും ആവശ്യത്തിന്‌ ആംബുലൻസുണ്ട്‌. അടുത്തിടെ കെ സോമപ്രസാദ്‌ എംപി ഇവിടേക്ക്‌ ആംബുലൻസ്‌ അനുവദിച്ചിരുന്നു. ജില്ലാ ആശുപത്രിയിൽനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ പോകുന്ന ആംബുലൻസ്‌ ഈടാക്കുന്ന വാടക 1900 രൂപയാണ്‌. സ്വകാര്യവാഹനത്തിന്‌ 2500 രൂപയും. ഇതിൽ കൂടുതൽ വാങ്ങുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന്‌ ജില്ലാ പൊലീസ്‌ അധികൃതർ പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top