കൊട്ടാരക്കര
പികെഎസ് സംസ്ഥാന കമ്മിറ്റി ഓഫീസ് മന്ദിര നിർമാണ ഫണ്ട് വിജയിപ്പിക്കാൻ ജില്ലാ പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു. കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഡി ജയകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ജി സുന്ദരേശൻ ഭാവി പ്രവർത്തന പരിപാടികൾ അവതരിപ്പിച്ചു. ടി ഗോപാലകൃഷ്ണൻ, ബാബു കെ പന്മന, എൻ ഓമന, സന്തോഷ് മതിര, സി തങ്കപ്പൻ എന്നിവർ സംസാരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി തെരഞ്ഞെടുത്ത പികെഎസ് ജില്ലാ സെക്രട്ടറി ജി സുന്ദരേശനെ കൊട്ടാരക്കര ഏരിയ കമ്മിറ്റി യോഗത്തിൽ ആദരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..