കൊല്ലം
ആശ്രാമത്തെ കാഴ്ചകൾ കാണാൻ മാത്രമായി ഇനി മൈതാനത്തിനു ചുറ്റുംനടക്കേണ്ട. സുന്ദരകാഴ്ചകളെല്ലാം മൈതാനത്തിന്റെ വടക്കുഭാഗത്ത് നിർമിച്ച വിശ്രമകേന്ദ്രത്തിന്റെ ചുവരുകളിലുണ്ട്. ക്വയിലോൺഗ്രാഫി കലാകാരന്മാരാണ് മൈതാനത്തിനു ചുറ്റുമുള്ള കാഴ്ചകൾ ചുമരിലാക്കിയത്.
വിശ്രമകേന്ദ്രത്തിന്റെ ചുവരുകളിൽ ചിത്രപ്പണികൾ തീർക്കാൻ ഡിടിപിസിയാണ് കലാകാരന്മാരുടെ കൂട്ടായ്മയായ ക്വയിലോൺഗ്രാഫിക്ക് അവസരം നൽകിയത്. മൈതാനത്തെ കാഴ്ചകൾ ഓരോന്നും വ്യക്തമായി മനസ്സിലാക്കി അതിന്റെ നേർരേഖ വരച്ചിടുകയായിരുന്നു.
കണ്ടതെല്ലാം അതുപോലെ വരച്ചുചേർത്തു. എല്ലാ കലാകാരന്മാരെയും ഡിടിപിസി അനുമോദിച്ചു. വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ കലാകാരന്മാരുടെ ചിത്രങ്ങളുടെ പ്രദർശനവുമുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..