മയ്യനാട്
കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബാലസംഘം പ്രവർത്തകർ ഐക്യഭൂപടം തീർത്തു. മണ്ണിന്റെ മക്കൾക്കൊപ്പം കേരളത്തിന്റെ മക്കൾ എന്ന മുദ്രാവാക്യമുയർത്തിയാണ് ബാലസംഘം ഐക്യഭൂപടം തീർത്തത്.
മയ്യനാട് ചന്തമുക്കിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം സുവർണൻ ഉദ്ഘാടനംചെയ്തു.
ഏരിയ പ്രസിഡന്റ് ലക്ഷ്മി, സെക്രട്ടറി സമീര എസ് മീര, വില്ലേജ് പ്രസിഡന്റ് നന്ദന, സെക്രട്ടറി മുഹമ്മദ് അലി, എൽ ലക്ഷ്മണൻ, കെ എ അസീസ്, എസ് ഷാജഹാൻ, ശ്രീസുധൻ എന്നിവർ സംസാരിച്ചു.
ചാത്തന്നൂരിൽ ജില്ലാ ജോയിന്റ് കൺവീനർ ആർ അനിൽകുമാർ ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് നിരഞ്ജന സന്തോഷ് അധ്യക്ഷയായി. വില്ലേജ് പ്രസിഡന്റ് പ്രണവ്, ആർ രഞ്ജിത്ത്, എൽ എസ് ദീപക്, എൽ.എസ്, എൻ ശശി, രജിതരാജേന്ദ്രൻ, സുരേഷ്, വിനോദ്, ശർമ എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..