12 November Tuesday

ദേശീയ പുരസ്‌കാരം ജില്ലാ പഞ്ചായത്ത്‌ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ മധുവും ഭരണസമിതി അംഗങ്ങളും ന്യൂഡൽഹിയിൽ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം

ന്യൂഡൽഹി
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒമ്പത് ദേശീയ അവാർഡ്‌. ദേശീയതലത്തിൽ മികച്ച ജില്ലാ പഞ്ചായത്തായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. 
 
ജില്ലയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്. ജില്ലാ പഞ്ചായത്ത് വിജയകരമായി നടപ്പാക്കിയ ജലശ്രീ മഴക്കൊയ്ത്ത്, സ്ത്രീ ശാക്തീകരണത്തിനും പെൺകുട്ടികളുടെ സുരക്ഷയ്ക്കുമായി നടപ്പാക്കുന്ന രക്ഷ, ദിശ എന്ന പേരിൽ നടപ്പാക്കിയ യോഗ- മെഡിറ്റേഷൻ പ്രോഗ്രാം, ശുദ്ധമായ പാൽ ജനങ്ങൾക്ക് ലഭ്യമാക്കുന്ന ഗ്രീൻ മിൽക്ക് എന്നീ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. 
 
ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്കാരത്തിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെ മികച്ച ജില്ലാ പഞ്ചായത്തായും നെടുമങ്ങാട്, ശ്രീകൃഷ്ണപുരം എന്നീ ബ്ലോക്കുകളെ മികച്ച ബ്ലോക്കുകളായും തെരഞ്ഞെടുത്തു. 
 
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി നരേന്ദ്ര സിങ് തോമർ അവാർഡുകൾ സമ്മാനിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ മധു, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബി ബിജു തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
പ്രധാന വാർത്തകൾ
 Top