01 October Saturday

നാടാകെ നിറയും 
നേരിന്റെ വെളിച്ചം

സ്വന്തം ലേഖകൻUpdated: Saturday Sep 24, 2022

അഴീക്കോടൻ ദിനാചരണത്തിൽ സിപിഐ എം ജില്ലാസെക്രട്ടറി എസ്‌ സുദേവൻ തേവള്ളിയിൽ 
ദേശാഭിമാനി വരിക്കാരെ ചേർക്കുന്നു

കൊല്ലം
നാടിനു നേരിന്റെ വെളിച്ചമേകുന്ന ദേശാഭിമാനിക്ക്‌ ജില്ലയിൽ ഒരുലക്ഷം വരിക്കാരെ ചേർക്കുന്ന ജനകീയ ക്യാമ്പയിന്‌ അഴീക്കോടൻ ദിനത്തിൽ തുടക്കം. സി എച്ച്‌ കണാരൻ ദിനമായ ഒക്‌ടോബർ 20വരെയാണ്‌ ക്യാമ്പയിൻ. ദേശാഭിമാനിയുടെ 80–-ാം വാർഷികത്തിൽ ക്യാമ്പയിൻ ചരിത്രവിജയമാക്കാനുള്ള വിപുലമായ പ്രവർത്തനങ്ങളാണ്‌ സിപിഐ എം നേതൃത്വത്തിൽ നടക്കുന്നത്‌. ജില്ലയിലെ 162 ലോക്കൽ കമ്മിറ്റിയും 3075 ബ്രാഞ്ചും പ്രചാരണത്തിൽ സജീവമാകും. വ്യത്യസ്തവും ആകർഷകവുമായ പ്രചാരണ പ്രവർത്തനങ്ങളാണ്‌ നടപ്പാക്കുക. ഒന്നാമത്തെ പത്രമാകാനുള്ള മുന്നേറ്റത്തിൽ വൻ കുതിപ്പാകും ഒരുമാസം നീളുന്ന ക്യാമ്പയിൻ. 
സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളുടെയും നേതൃത്വത്തിൽ പുതിയ വരിക്കാരെ ചേർത്തുതുടങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവന്റെ നേതൃത്വത്തിൽ തേവള്ളിയിൽ വരിക്കാരെ ചേർത്തു. ഏരിയ സെക്രട്ടറി എ എം ഇക്‌ബാൽ, ജില്ലാകമ്മിറ്റിഅംഗം എം വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി. 
സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ –-പത്തനാപുരം, പി രാജേന്ദ്രൻ –-മുഖത്തല, കെ വരദരാജൻ –-പന്മന, സൂസൻകോടി –-ശാസ്‌താംകോട്ട പടിഞ്ഞാറ്‌, എം എച്ച്‌ ഷാരിയർ –-ശക്‌തികുളങ്ങര, ചിന്താ ജെറോം –-പോളയത്തോട്‌ ലോക്കൽ മേഖലകളിൽ പ്രചാരണത്തിനിറങ്ങും. ജെ മേഴ്‌സിക്കുട്ടിഅമ്മ കുണ്ടറയിലും എസ്‌ രാജേന്ദ്രൻ കടയ്‌ക്കൽ, അഞ്ചൽ എന്നിവിടങ്ങളിലും കെ സോമപ്രസാദ്‌ കരുനാഗപ്പള്ളിയിലും നേതൃത്വം നൽകും. 
ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എക്‌സ് ഏണസ്റ്റ്‌ –-കൊല്ലം ഈസ്റ്റ്‌, വി കെ അനിരുദ്ധൻ –-അഞ്ചാലുംമൂട്‌, സി ബാൾഡുവിൻ–- കുണ്ടറ, ബി തുളസീധരക്കുറുപ്പ്‌ –-ചാത്തന്നൂർ, ടി മനോഹരൻ –-ചവറ, സി രാധാമണി –-കരുനാഗപ്പള്ളി, എം ശിവശങ്കരപ്പിള്ള–-ശൂരനാട്‌, കുന്നത്തൂർ, പി എ എബ്രഹാം –-നെടുവത്തൂർ, കുന്നിക്കോട്‌, എസ്‌ വിക്രമൻ –-ചടയമംഗലം, കടയ്‌ക്കൽ, എസ്‌ ജയമോഹൻ –- അഞ്ചൽ, ജോർജ്‌ മാത്യൂ –-പുനലുർ എന്നിവിടങ്ങളിൽ നേതൃത്വം നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top