04 December Sunday

കരുനാഗപ്പള്ളിയിൽ 
മൂന്നിടത്ത് കല്ലേറ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

കരുനാഗപ്പള്ളിയിൽ ഹർത്താൽ അനുകൂലികൾ എറിഞ്ഞു തകർത്ത ലോറി

കരുനാഗപ്പള്ളി 

കരുനാഗപ്പള്ളിയിൽ ഹർത്താൽ മറവിൽ മൂന്നിടത്ത് വാഹനങ്ങൾക്കുനേരെ കല്ലേറ്‌. വെള്ളി രാവിലെ എട്ടിന്‌ പുതിയകാവിനു സമീപം ദേശീയപാതയിൽ മിനിലോറിക്കു നേരെയുണ്ടായ കല്ലേറിൽ ലോറിയുടെ മുൻവശത്തെ ചില്ലുകൾ തകർന്നു.  കന്നേറ്റി പാലത്തിന് തെക്ക് ഭാഗത്തുവച്ച് ദേശീയപാതയിലൂടെ വന്ന രണ്ട് വലിയ ട്രക്ക് ലോറികൾക്കുനേരെയും കല്ലേറുണ്ടായി.  ലോറികളുടെ ചില്ലുകൾ തകർന്നു. 
11 മണിയോടെ പുതിയകാവിൽ ദേശീയപാത ഉപരോധിക്കാൻ ശ്രമിച്ച ഹർത്താൽ അനുകൂലികളെ പൊലീസെത്തി നീക്കംചെയ്തു. കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നും പൊലീസ് സംരക്ഷണത്തിൽ 19 ബസുകൾ സർവീസ് നടത്തി. ഏഴു ഫാസ്റ്റ് പാസഞ്ചർ ബസുകളും 12 ഓർഡിനറി ബസുകളുമാണ് സർവീസ് നടത്തിയത്. ചരക്കുലോറികളും ടാങ്കറുകളും ഉൾപ്പെടെ പലയിടത്തും നിർത്തിയിട്ട സ്ഥിതിയിലായിരുന്നു. സർക്കാർ സ്ഥാപനങ്ങളിലും ഹാജർനില കുറവായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top