20 October Wednesday
ഭാരത് ബന്ദ്

നാളെ കിസാൻ പഞ്ചായത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
കൊല്ലം 
കേന്ദ്രസർക്കാരിനെതിരെ സംയുക്ത കിസാൻ മോർച്ച നടത്തുന്ന ഭാരത്‌ ബന്ദിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ശനിയാഴ്‌ച വൈകിട്ട് നാല്‌ മുതൽ ആറുവരെ എല്ലാ വില്ലേജിലും കിസാൻ പഞ്ചായത്ത്‌ സംഘടിപ്പിക്കും. ഞായറാഴ്‌ച എല്ലാ വാർഡിലും പന്തം കൊളുത്തി പ്രകടനം നടത്തും. 27ന്‌ ഇടതുപക്ഷ കർഷകസമിതിയുടെ നേതൃത്വത്തിലുള്ള ഹർത്താൽ വിജയിപ്പിക്കാൻ സംയുക്ത കർഷകസമിതി ജില്ലാ ചെയർമാൻ  അജയഘോഷും കൺവീനർ സി ബാൾഡുവിനും വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു. 
പാർലമെന്റ് പാസാക്കിയ കാർഷിക –-തൊഴിലാളിവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, പൊതുമേഖല സംരക്ഷിക്കുക, വൈദ്യുത നിയമഭേദഗതി നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം. കൊടുംതണുപ്പും, ചൂടും, തീവ്രമഴയും വകവയ്ക്കാതെയാണ് ഒരുവർഷമായി കർഷകർ സമരം ചെയ്യുന്നത്. അറുനൂറിൽപ്പരം കർഷകർ സമരഭൂമിയിൽ മരിച്ചു. അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുമ്പോഴും കൂടുതൽ കർഷകർ സമരരംഗത്തെത്തുന്നു.  കേരള കർഷസംഘം, കിസാൻസഭ, കർഷക കോൺഗ്രസ് എം, കിസാൻ ജനത, കർഷക കോൺഗ്രസ് എസ്, നാഷണലിസ്റ്റ് കിസാൻ സഭ, കേരള കർഷക യൂണിയൻ (സ്‌കറിയ), കിസാൻ ജനത എസ്, കെഎസ്‌കെഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ കോവിഡ് മാനദണ്ഡം പാലിച്ച് കർഷകരും തൊഴിലാളികളും അണിചേരും. നളിനാക്ഷൻ, അയത്തിൽ അപ്പുക്കുട്ടൻ , പെരിനാട് വിജയൻ, സുരേഷ് ശർമ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top