16 October Saturday

കോവിഡ് 1593 പേര്‍ക്കു കൂടി

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
കൊല്ലം
ജില്ലയിൽ 1593 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1353 പേർ രോഗമുക്തി നേടി. വിദേശത്തുനിന്ന്‌ എത്തിയ രണ്ടുപേർക്കും സമ്പർക്കം വഴി 1586 പേർക്കും അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച 9021 പരിശോധനയാണ് നടത്തിയത്. രോ​ഗസ്ഥിരീകരണ നിരക്ക് 17.6 ശതമാനം. 
കോർപറേഷനിൽ 238 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ പുനലൂർ 60, കരുനാഗപ്പള്ളി -34, കൊട്ടാരക്കര- 31, പരവൂർ- 17 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
പഞ്ചായത്തുകളിൽ അഞ്ചൽ- 96, ഏരൂർ -65, ആദിച്ചനല്ലൂർ- 58, വെളിനല്ലൂർ -48, ശാസ്താംകോട്ട- 41, കുളത്തൂപ്പുഴ- 39, പത്തനാപുരം -37, കരീപ്ര- 36, തെന്മല -31, മേലില- 28, പോരുവഴി, ഇട്ടിവ എന്നിവിടങ്ങളിൽ 27 വീതവും  ഇടമുളയ്ക്കൽ- 26, വെട്ടിക്കവല -25, കുണ്ടറ, പട്ടാഴി, തൃക്കോവിൽവട്ടം പ്രദേശങ്ങളിൽ 24 വീതവും അലയമൺ -23, കരവാളൂർ -22, കല്ലുവാതുക്കൽ, പിറവന്തൂർ ഭാഗങ്ങളിൽ 21 വീതവും മൈലം -19, തേവലക്കര, കുളക്കട, ഇളമാട് എന്നിവിടങ്ങളിൽ 18 വീതവും കടയ്ക്കൽ, നെടുമ്പന പ്രദേശങ്ങളിൽ 17 വീതവും പേരയം, ചിതറ, എഴുകോൺ, കിഴക്കേ കല്ലട ഭാഗങ്ങളിൽ 16 വീതവും ഇളമ്പള്ളൂർ, മയ്യനാട്, തഴവ, കുന്നത്തൂർ എന്നിവിടങ്ങളിൽ 15 വീതവും തലവൂർ -14, പൂയപ്പള്ളി, വിളക്കുടി പ്രദേശങ്ങളിൽ 13 വീതവും ചാത്തന്നൂർ -12, തൃക്കരുവ -11, പെരിനാട്, പൂതക്കുളം, കൊറ്റങ്കര ഭാഗങ്ങളിൽ 10 വീതവുമാണ് രോഗബാധിതർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top