31 October Saturday
കോൺഗ്രസിന്റെ അക്രമരാഷ്ട്രീയം

ജനമനസ്സുണർത്തി ബഹുജന കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
കൊല്ലം/തിരുവനന്തപുരം
കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനസ്സുണർത്തി സിപിഐ എമ്മിന്റെ ബഹുജന കൂട്ടായ്‌മകൾ. വെഞ്ഞാറമൂട്ടിൽ രണ്ട്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ജീവനെടുത്തിട്ടും അടങ്ങാത്ത കോൺഗ്രസിന്റെ ചോരക്കൊതിയെ തുറന്നുകാട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കൂട്ടായ്‌മയിൽ ആയിരങ്ങൾ അണിനിരന്നു. 
കോൺഗ്രസ്‌ നേതൃത്വത്തിന്റെ പിന്തുണയോടെ അരാജകവാദികൾ കൊലക്കത്തിക്കിരയാക്കിയ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവ്‌ അഴീക്കോടന്റെ രക്തസാക്ഷി ദിനത്തിലെ കൂട്ടായ്‌മ, അഹിംസാവാദികളായി നടിച്ച്‌ കൊലപാതക പരമ്പരകൾക്ക്‌ നേതൃത്വംകൊടുക്കുന്ന കോൺഗ്രസിന്റെ ജീർണമുഖത്തിന്റെ വെളിപ്പെടുത്തലായി. 
ഇരട്ടക്കൊലപാതകം നടന്ന വെഞ്ഞാറമൂട്‌ തേമ്പാമൂട്ടിൽ നടന്ന പ്രതിഷേധം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ ഏരിയ കേന്ദ്രങ്ങളിൽ വൈകിട്ട്‌ നാലുമുതൽ ആറുവരെ കോവിഡ്‌ പ്രോട്ടോകോൾ പാലിച്ച്‌ സത്യഗ്രഹം നടന്നു.
പത്തനാപുരത്ത് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്‌ഘാടനംചെയ്‌തു. 
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ കൊട്ടാരക്കര ചന്തമുക്കിലും കെ വരദരാജൻ ചിന്നക്കടയിലും പി രാജേന്ദ്രൻ കാവനാട് ആൽത്തറമൂട്ടിലും എം എച്ച് ഷാരിയർ ചാത്തന്നൂരിലും എസ് രാജേന്ദ്രൻ അഞ്ചലിലും സൂസൻകോടി ശൂരനാട് ചക്കുവള്ളിയിലും ഉദ്‌ഘാടനംചെയ്‌തു. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ബി തുളസീധരക്കുറുപ്പ് കുന്നിക്കോട്ടും എസ് ജയമോഹൻ ചടയമംഗലത്തും എൻ എസ് പ്രസന്നകുമാർ എഴുകോണിലും പി എ എബ്രഹാം പുനലൂർ മാർക്കറ്റ് ജങ്‌ഷനിലും എക്‌സ് ഏണസ്റ്റ് കൊട്ടിയത്തും ജോർജ്‌ മാത്യൂ കടയ്ക്കൽ ടൗണിലും എം ശിവശങ്കരപ്പിള്ള ഇടപ്പള്ളിക്കോട്ടയിലും പി ആർ വസന്തൻ ഭരണിക്കാവിലും ഉദ്‌ഘാടനംചെയ്‌തു. കരുനാഗപ്പള്ളി ടൗണിൽ ഡോ. പി കെ ഗോപൻ, കുണ്ടറ മുക്കടയിൽ എസ്‌ എൽ സജികുമാർ, അയത്തിൽ ജങ്‌ഷനിൽ എം നൗഷാദ് എംഎൽഎ എന്നിവർ ഉദ്‌ഘാടനംചെയ്‌തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top