31 October Saturday

വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകം: സിപിഐ എം പ്രതിഷേധം ജ്വലിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
കൊല്ലം
വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരെ കോൺഗ്രസുകാർ കൊലപ്പെടുത്തിയതിനെതിരെ അഴീക്കോടൻ രക്തസാക്ഷി ദിനത്തിൽ ജില്ലയിൽ സിപിഐ എം പ്രതിഷേധ സത്യഗ്രഹം നടത്തി. ഏരിയ കേന്ദ്രങ്ങളിൽ വൈകിട്ട്‌ നാലുമുതൽ ആറുവരെ കോവിഡ്‌ പ്രോട്ടോകോൾ പാലിച്ചായിരുന്നു സത്യഗ്രഹം.
അഞ്ചൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സത്യഗ്രഹം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. വി എസ് സതീഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ ബാബു പണിക്കർ, പി അനിൽകുമാർ, അഡ്വ. വി രവീന്ദ്രനാഥ്, അഡ്വ. എസ് സൂരജ്, രഞ്ജു സുരേഷ്, പി ലൈലാബീവി, ജി പ്രമോദ്, ജെ പത്മൻ, ജി രവീന്ദ്രൻപിള്ള, പി രാജീവ്, എസ് ഗോപകുമാർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ സ്വാഗതം പറഞ്ഞു.
ചടയമംഗലം കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡ്‌ മൈതാനിയിൽ നടന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി എ എം ബഷീർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡി രാജപ്പൻനായർ, പി കെ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം കരിങ്ങന്നൂർ മുരളി സ്വാഗതം പറഞ്ഞു.
കടയ്ക്കൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സത്യഗ്രഹം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ജോർജ് മാത്യു ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റി അംഗം വി സുബ്ബലാൽ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കരകുളം ബാബു, ഏരിയ സെക്രട്ടറി എം നസീർ, ജില്ലാ പഞ്ചായത്ത്‌ അംഗം പി ആർ പുഷ്കരൻ, കെ സുകുമാരപിള്ള, പ്രൊഫ. ബി ശിവദാസൻപിള്ള എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി എസ് പ്രഫുല്ലഘോഷ് സ്വാഗതം പറഞ്ഞു.
പുനലൂർ മാർക്കറ്റ് ജങ്‌ഷനിൽ ജില്ലാ സെക്രട്ടറിയറ്റ്അംഗം പി എ എബ്രഹാം ഉദ്ഘാടനംചെയ്തു. കർഷകസംഘം ഏരിയ സെക്രട്ടറി ടൈറ്റസ് സെബാസ്റ്റ്യൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എസ് ബിജു സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എം എ  രാജഗോപാൽ, സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം  പി സജി, മുനിസിപ്പൽ ചെയർമാൻ കെ എ ലത്തീഫ്, അഡ്വ. പി എസ് ചെറിയാൻ, ഏരിയ കമ്മിറ്റി അംഗം  കെ ഷാജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top