Deshabhimani

ഫയലുകൾ സമയബന്ധിതമായി 
തീർപ്പാക്കും: 
മന്ത്രി എം ബി രാജേഷ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2024, 01:12 AM | 0 min read

 

കൊല്ലം
തദ്ദേശ സ്ഥാപനങ്ങളിൽ സമയബന്ധിതമായി ഫയലുകൾ തീർപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ നടന്ന ജില്ലാതല അദാലത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. തീർപ്പാകാതെ കിടക്കുന്നതും നിയമപരമായി തീർപ്പാക്കാൻ കഴിയുന്നതുമായ ഫയലുകൾക്കായാണ് അദാലത്തുകൾ നടത്തുന്നത്. ചട്ടങ്ങളുടെ ദുർവ്യാഖ്യാനം, യാന്ത്രികമായ വ്യാഖ്യാനം, ചട്ടങ്ങളുടെ അതിവായന എന്നിവ മൂലം ന്യായമായ അവകാശങ്ങൾ ലഭിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കാം. എന്നാൽ, നിയമങ്ങളിൽ ഇളവ് നൽകിയോ വെള്ളം ചേർത്തോ അന്യായമായി ഒരു ഫയലും തീർപ്പുകൽപ്പിക്കില്ല. അദാലത്തിൽ ഉന്നയിക്കപ്പെടുന്ന പരാതികളുടെയും വിമർശനങ്ങളുടെയും കൂടി അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 
എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. സുജിത് വിജയൻപിള്ള എംഎൽഎ, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, തദ്ദേശഭരണ സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, കലക്ടർ എൻ ദേവിദാസ്, തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്, അർബൻ ഡയറക്ടർ സൂരജ് ഷാജി, ചീഫ് എന്‍ജിനിയർ കെ ജി സന്ദീപ് ചീഫ് ടൗൺ പ്ലാനർ ഷിജി ചന്ദ്രൻ, ജോയിന്റ് ഡയറക്ടർ ഡി സാജു  എന്നിവർ പങ്കെടുത്തു.


deshabhimani section

Related News

0 comments
Sort by

Home