28 September Tuesday

പാർസൽ ലോറി മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

ദേശീയപാതയിൽ കരുനാഗപ്പള്ളിയിൽ അപകടത്തിൽപ്പെട്ട ലോറി

കരുനാഗപ്പള്ളി
സൈക്കിൾ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാർസൽ കയറ്റിവന്ന മിനിലോറി മറിഞ്ഞു. സൈക്കിൾ യാത്രക്കാരനായ കല്ലേലിഭാഗം സ്വദേശി രമണന് തലയ്ക്കു പരിക്കേറ്റു. ലോറി ഡ്രൈവർ ചേർത്തല മുട്ടത്തിപ്പറമ്പ് സ്വദേശി ഉണ്ണിക്കൃഷ്ണൻ, ക്ലീനർ സന്ദീപ് എന്നിവർ നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഏഴിന്‌ ദേശീയപാതയിൽ ലാലാജി ജങ്ഷനിലെ സിഗ്നലിനു സമീപമായിരുന്നു അപകടം. ചേർത്തലയിൽനിന്ന് തിരുവനന്തപുരത്തേക്ക് പാർസലുമായി പോയതായിരുന്നു ലോറി. സമീപത്തുണ്ടായിരുന്ന കരുനാഗപ്പള്ളി പൊലീസാണ്‌ പരിക്കേറ്റവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top