28 September Tuesday

ടോറസ് വീടിനുമുകളിലേക്ക്‌ മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

ഇടമൺ 34 കുന്നുംപുറത്ത് ഭാഗത്ത് ടോറസ് വീടിനുമുകളിലേക്ക് മറിഞ്ഞനിലയിൽ

പുനലൂർ
കൊല്ലം–--തിരുമംഗലം ദേശീയപാതയിൽ സിമന്റുമായി വന്ന കൂറ്റൻ ടോറസ് വീടിനു മുകളിലേക്ക് തലകീഴായി മറിഞ്ഞു. ഇടമൺ 34 കുന്നുംപുറത്ത് ഭാഗത്താണ്‌ അപകടം. വ്യാഴാഴ്ച രാത്രി തമിഴ്നാട്ടിൽനിന്ന് സിമന്റുമായി പുനലൂർ ഭാഗത്തേക്ക് വരികയായിരുന്നു ലോറി. ദേശീയപാതയ്ക്ക് സംരക്ഷണഭിത്തി ഇല്ലാത്തതാണ്‌ അപകടകാരണമായത്‌. 
വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനായി ശ്രമിക്കുമ്പോൾ മണ്ണുള്ള ഭാഗം ഇടിഞ്ഞു വാഹനം മറിയുകയായിരുന്നു. പ്രിയദർശനി ഭവനിൽ അനിൽകുമാറിന്റെ വീടിനു മുകളിലേക്കാണ് മറിഞ്ഞത്. വീടിനുള്ളിലുണ്ടായിരുന്നവർ ശബ്ദംകേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. റോഡിനോടു ചേർന്നുനിന്ന് മാവിൽ വാഹനം തടഞ്ഞുനിന്നതിനാൽ വീട് പൂർണമായി തകർന്നില്ല. വീടിന്റെ ഭിത്തികൾക്കു കേടുപാടുണ്ട്. വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതമായി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച മറ്റൊരു വാഹനം എത്തിച്ച് സിമന്റ് മാറ്റിയതിനുശേഷം ക്രെയിന്‍ ഉപയോഗിച്ചാണ്‌ വാഹനം ഉയർത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top