കൊല്ലം
ഏകീകൃത തദ്ദേശഭരണ വകുപ്പിലെ സ്റ്റേറ്റ് സർവീസ്, സബോർഡിനേറ്റ് സർവീസ് സ്പെഷ്യൽ റൂളുകൾക്ക് അംഗീകാരം നൽകിയ മന്ത്രിസഭാ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലും ഏരിയ കേന്ദ്രങ്ങളിലും പ്രകടനവും യോഗവും നടത്തി. സ്പെഷ്യൽ റൂളുകൾ നിലവിൽ വന്നതോടെ ഏകീകൃത പൊതുസർവീസ് പൂർണതോതിൽ പ്രവർത്തനമാരംഭിക്കുകയാണ്. നിരവധി പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും സംയോജിപ്പിക്കപ്പെട്ട വകുപ്പുകളിലെ വിവിധ തസ്തികകൾ അപ്ഗ്രേഡ് ചെയ്യുന്നതിനും ഏകീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
കൊല്ലം സിവിൽസ്റ്റേഷനിൽ പ്രകടനത്തിനുശേഷം ചേർന്ന യോഗം എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ ഉദ്ഘാടനംചെയ്തു. കെഎംസിഎസ്യു സംസ്ഥാന പ്രസിഡന്റ് എൻ എസ് ഷൈൻ, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ബി പ്രശോഭദാസ്, സെക്രട്ടറി വി ആർ അജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എസ് ശ്രീകുമാർ, സി ഗാഥ, കെജിഒഎ സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി ഫിലിപ്പ്, കെഎംസിഎസ്യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ എം രാജ, പിഎസ്സിഇയു ജില്ലാ സെക്രട്ടറി ജെ അനീഷ്, എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി എസ് ഷാഹിർ എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളിയിൽ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ ബി സുജിത്, നീണ്ടകരയിൽ കെജിഒഎ ജില്ലാ പ്രസിഡന്റ് എൽ മിനിമോൾ, പുനലൂരിൽ എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം എസ് ബിജു, പത്തനാപുരത്ത് എഫ്എസ്ഇടിഒ താലൂക്ക് പ്രസിഡന്റ് മധുസൂദനൻ, കുന്നത്തൂരിൽ വി പ്രേം, കൊല്ലം ടൗണിൽ എസ് ഷാഹിർ, കടയ്ക്കലിൽ എസ് ആർ സോണി, കൊട്ടാരക്കരയിൽ ടി സതീഷ്കുമാർ, ചാത്തന്നൂരിൽ എസ് സുജിത്, കുണ്ടറയിൽ കെ എ രാജേഷ് എന്നിവർ ഉദ്ഘാടനംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..