25 July Sunday

"ആ ഒത്തുതീർപ്പാണ്‌ 
മരണത്തിലേക്കു നയിച്ചത്’

സ്വന്തം ലേഖകൻUpdated: Thursday Jun 24, 2021
ചടയമംഗലം
‘അന്നത്തെ കേസ്‌ ഒത്തുതീർപ്പാക്കേണ്ടായിരുന്നു, ആ ഒത്തുതീർപ്പാണ്‌ എന്റെ മോളെ മരണത്തിലേക്ക്‌ നയിച്ചത്’...വിസ്‌മയയെയും മകൻ വിജിത്തിനെയും മർദിച്ചതിന്‌ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചതിലുള്ള കുറ്റബോധമാണ്‌ ത്രിവിക്രമൻപിള്ളയുടെ വാക്കുകളിൽ നിറയെ. ‌ജനുവരി അഞ്ചിനു നടന്ന സംഭവങ്ങളും വിങ്ങുന്ന ഹൃദയം ഓർത്തെടുത്തു. 
‘അന്നായിരുന്നു കിരണിന്റെ സഹോദരിയുടെ മകന്റെ ജന്മദിനാഘോഷവും. പുറത്ത്‌ ആഘോഷം തകർക്കുമ്പോൾ മുകളിലെ മുറിയിൽ കാറിനെച്ചൊല്ലിയുള്ള തർക്കം കനക്കുകയായിരുന്നു. അന്നു രാത്രി ഒന്നരയോടെയാണ്‌ കിരൺ മോളെയും കൊണ്ട്‌ വീട്ടിൽ എത്തിയത്‌. ഞങ്ങളുടെ മുന്നിൽവച്ച്‌ മകളെ തല്ലി. തടയാൻചെന്ന വിജിത്തിനെയും തല്ലി. തുടർന്ന് പൊലീസ്‌ എത്തി കിരണിനെ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു. പരിശോധനയിൽ കിരൺ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.
എന്നാൽ, ഇയാൾ പൊലീസ് ഉദ്യോഗസ്ഥരോട്  ഞാനും സ്റ്റാറുള്ള ഉദ്യോഗസ്ഥനാണെന്ന് ആക്രോശിച്ച്‌ കയർക്കുകയായിരുന്നു. ഇനി ഭർതൃവീട്ടിലേക്ക്‌ പോകേണ്ടെന്നും വിവാഹമോചനം നേടാമെന്നുമായിരുന്നു തീരുമാനിച്ചിരുന്നത്‌. പിന്നീട് വിവിധ സമ്മർദങ്ങളിൽപ്പെട്ട്‌ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ഒത്തുതീർപ്പാക്കിയില്ലെങ്കിൽ എന്റെ മകൾ ഇപ്പോഴും കൂടെ ഉണ്ടാകുമായിരുന്നു. ഒരു കുറവും വരുത്താതെ ഞങ്ങൾ നോക്കുമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top