06 August Friday

കോവിഡ് 1230, രോഗമുക്തി 2168

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021
കൊല്ലം
ജില്ലയിൽ ബുധനാഴ്‌ച 1230 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2168 പേർ രോഗമുക്തി നേടി. വിദേശത്തുനിന്ന് എത്തിയ മൂന്നുപേർക്കും സമ്പർക്കംവഴി 1222 പേർക്കും അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോർപറേഷനിൽ 319 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി -40, പരവൂർ -28, കൊട്ടാരക്കര -ഒമ്പത്, പുനലൂർ- നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. പഞ്ചായത്തുകളിൽ മൈനാഗപ്പള്ളി- 57, പൂതക്കുളം -49, തേവലക്കര -42, തൃക്കോവിൽവട്ടം -37, ഇട്ടിവ- 32, മേലില -30, കടയ്ക്കൽ -29, കൊറ്റങ്കര- 23, ആദിച്ചനല്ലൂർ- 22, പന്മന, മയ്യനാട് എന്നിവിടങ്ങളിൽ 20 വീതവും രോഗികളുണ്ട്‌. അഞ്ചൽ -19, ഏരൂർ, ചവറ, ചാത്തന്നൂർ, നെടുമ്പന, മൈലം ഭാഗങ്ങളിൽ 18 വീതവും നെടുവത്തൂർ, പത്തനാപുരം പ്രദേശങ്ങളിൽ 16 വീതവും കല്ലുവാതുക്കൽ- 15, പെരിനാട്, ശൂരനാട് നോർത്ത് എന്നിവിടങ്ങളിൽ 14 വീതവും തെക്കുംഭാഗം, പവിത്രേശ്വരം ഭാഗങ്ങളിൽ 13 വീതവും ചിതറ, തെന്മല, വെസ്റ്റ് കല്ലട പ്രദേശങ്ങളിൽ 12 വീതവും ഉമ്മന്നൂർ, ഓച്ചിറ എന്നിവിടങ്ങളിൽ 11 വീതവും കുലശേഖരപുരം, നീണ്ടകര ഭാഗങ്ങളിൽ 10 വീതവുമാണ് രോഗബാധിതരുള്ളത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top