22 September Sunday

സിപിഐ എം പഞ്ചായത്ത് അംഗത്തിന്റെ വീടിനുനേരെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019
കുണ്ടറ 
ലോ‌ക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ കോൺഗ്രസ് പ്രവർത്തകർ സിപിഐ എം പഞ്ചായത്ത് അംഗത്തിന്റെ വീട‌് ആക്രമിച്ചു. കിഴക്കേകല്ലട പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ്സൺ മുട്ടം ശാന്താലയത്തിൽ കെ രാധാമണിയുടെ വീടിനുനേരെയാണ് ആക്രമണം നടന്നത്. പകല്‍ രണ്ടിന് സ്ഥലത്തെ കോൺഗ്രസ് പ്രവർത്തകരായ സുജി വിലാസത്തിൽ ബിനിൽ, രമണി മന്ദിരത്തിൽ സുമേഷ്, കോട്ടവിളയിൽ മനോഹരം എന്നിവരാണ് അതിക്രമം നടത്തിയത‌്. 
ഗേറ്റിനു മുന്നിൽ നിന്നു ഭീഷണിമുഴക്കിയശേഷം ഗേറ്റിൽ അടിച്ചു ബഹളമുണ്ടാക്കി. രാത്രി എട്ടോടെ കൂടുതൽ പേരുമായി എത്തിയ സംഘം വീടിനുനേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ രാധാമണിയുടെ ഭർത്താവ് രമേശന് കാലിനു പരിക്കേറ്റു. പരിക്കേറ്റ രമേശനെ കുണ്ടറ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘം പ്രദേശത്തെ എൽഡിഎഫ് പ്രവർത്തകരുടെ വീടുകളിലെത്തി വധഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് മടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് കിഴക്കേകല്ലട പൊലീസിൽ പരാതി നൽകി.
പ്രധാന വാർത്തകൾ
 Top