27 June Thursday

സിപിഐ എം ലോക്കൽ കമ്മിറ്റി അംഗത്തിനും കുടുംബത്തിനും നേരെ ബോംബേറ‌്

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019

 

പത്തനാപുരം
യുഡിഎഫ‌് വിജയാഹ്ലാദത്തിനിടെ  സിപിഐ എം ലോക്കൽ കമ്മിറ്റി അംഗത്തിനും കുടുംബത്തിനും നേരെ യൂത്ത‌് കോൺഗ്രസുകാർ നാടൻ ബോംബ് എറിഞ്ഞു.  മുള്ളുമല അമ്പനാർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കറവൂർ ലോക്കൽ കമ്മിറ്റിഅംഗവും സിഐടിയു മേഖലാ പ്രസിഡന്റുമായ രാജേഷ്‌കുമാറിനും കുടുംബത്തിനും നേരെയായിരുന്നു ബോംബേറ‌്‌. രാജേഷിന്റെ ഭാര്യ മിനി, ഭാര്യാപിതാവും ഹൃദ്‌രോ​ഗിയുമായ ജോർജ് (59), ഭാര്യ മേരി (51) എന്നിവരെയാണ‌് ക്വാര്‍ട്ടേഴ‌്സിൽ കയറി മർദിച്ചത്. ഇവരെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.  യൂത്ത്കോൺഗ്രസ് ക്രമിനലുകളായ വിനോദ്കുമാർ, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ എട്ടംഗസംഘമാണ‌് ആക്രമണം നടത്തിയത‌്.  തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതിന്റെ വൈരാഗ്യമാണ്  ആക്രമണത്തിന‌് പിന്നിൽ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top