18 September Wednesday

ഇഫ‌്താർ വിരുന്ന‌് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019

 

കൊല്ലം
ജെസിഐ കൊല്ലം റോയൽ ലോം ഇഫ‌്താർ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു. മേവറം സ്പൈസ‌് സെവൻ കൺവൻഷൻ ഹാളിൽ എം നൗഷാദ‌് എംഎൽഎ ഉദ‌്ഘാടനംചെയ‌്തു. ജെസിഐ പ്രസിഡന്റ‌് കിഷോർകുമാർ അധ്യക്ഷനായി. കൊട്ടിയം എസ‌്ഐ എ എം സഫീർ മുഖ്യാതിഥിയായി. പ്രകൃതിജീവനം 2019ന്റെ ഭാഗമായി കൊല്ലം റോയൽ കുടുംബാംഗങ്ങൾക്ക‌് ജൈവ പച്ചക്കറി കൃഷിക്കുള്ള പച്ചക്കറി വിത്തുകളും ലഘുലേഖകളും വിതരണംചെയ‌്തു. ഷിബു റാവുത്തർ സ്വാഗതവും ജെ സി മഹേഷ‌് നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top