26 June Wednesday

ഡിവൈഎഫ്ഐ പ്രവർത്തകരെ യൂത്ത് കോൺഗ്രസുകാർ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019

 

കടയ്ക്കൽ
ആശുപത്രിയിലേക്കുള്ള പൊതിച്ചോർ ശേഖരിയ്ക്കാനെത്തിയ ഡിവൈഎഫ്ഐ–-എസ‌്എഫ‌്ഐ   പ്രവർത്തകർക്ക‌ു നേരെ  യൂത്ത് കോൺഗ്രസ് ആക്രമണം.  എസ്എഫ്ഐ കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗം ഫയാസ്(19) ഡിവൈഎഫ്ഐ മതിര കോട്ടപ്പുറം യൂണിറ്റ് പ്രസിഡന്റ് ആരോമൽ(18) എന്നിവരെയാണ് ആക്രമിച്ചത്.  ഇരുവരെയും കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. 
യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ വ്യാഴാഴ്ച പകൽ  11.30ന് മതിര ജങ‌്ഷനിലായിരുന്നു സംഭവം. കടയ്ക്കൽ താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്നതിനായി വീടുകളിൽനിന്ന‌് പൊതിച്ചോറുകൾ ശേഖരിക്കുകയായിരുന്നു  പ്രവർത്തകർ.  ഇവരെ ആക്രമിച്ച യൂത്ത‌് കോൺഗ്രസ് പ്രവർത്തകരും മതിര സ്വദേശികളായ അജയ് ഭാസ്കർ(അമ്പു)രാജേഷ്, ശ്യാം എന്നിവരെ കടയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രധാന വാർത്തകൾ
 Top