26 May Tuesday

ടെമ്പോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

അപകടത്തിൽപ്പെട്ട ടെമ്പോ ട്രാവലറും ബൈക്കും

ചവറ 
ദേശീയപാതയിൽ ടെമ്പോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. ബൈക്ക്‌ യാത്രക്കാരനായ ചവറ പഴഞ്ഞിക്കാവിൽ വടക്കേതളിയാഴത്ത് വീട്ടിൽ ജയപ്രകാശ് (34)ആണ് മരിച്ചത്. 
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചവറ കോട്ടയ്ക്കകം വസന്തവിഹാറിൽ രാകേഷിന്‌ പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 9.50ന് നല്ലേഴത്തുമുക്ക് ജങ്‌ഷനിലായിരുന്നു അപകടം. ബേപ്പൂരിൽനിന്ന് മത്സ്യത്തൊഴിലാളികളുമായി കളിയാക്കാവിളയിലേക്കുപോയ ടെമ്പോ ട്രാവലറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ജയപ്രകാശ് തൽക്ഷണം മരിച്ചു. ബൈക്കിലിടിച്ച ശേഷം നിയന്ത്രണംവിട്ട ടെമ്പോ സമീപത്തെ കടയിൽ ഇടിച്ചാണു നിന്നത്‌. 
വിജയലക്ഷ്മിയാണ്‌ ജയപ്രകാശിന്റെ ഭാര്യ. മകൻ: ദേവൻ. അപകടത്തിൽ പരിക്കേറ്റ രാകേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top