29 May Friday

മരണവീടുകളിൽ കാവലായി പെരിനാട് ടീം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
കുണ്ടറ
മരണവീടുകളിൽ കോവിഡ് വ്യാപനം തടയാൻ പെരിനാട് ടീം. പെരിനാട് പഞ്ചായത്തും ആരോഗ്യവകുപ്പും നിർഭയയും ജനമൈത്രി പൊലീസും സംയുക്തമായാണ് മരണമുണ്ടാകുന്ന വീടുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തുന്നത്. മരണവീട്ടിലെത്തുന്നവർക്ക്‌ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകാനുള്ള സൗകര്യമൊരുക്കിയും രോഗ പ്രതിരോധ മാർഗങ്ങളെക്കുറിച്ച്‌ ബോധവൽക്കരണം നൽകിയുമാണ്‌ പെരിനാട് ടീം മാതൃകയാകുന്നത്‌. പഞ്ചായത്ത് പ്രസിഡന്റ് എൽ അനിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ റെജിചന്ദ്രൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ ലിബിൻ, ജനമൈത്രി ബീറ്റ്‌ ഓഫീസർ ഗണേഷ് കുമാർ, നിർഭയ വളന്റിയർമാരായ സുമാ രാജേന്ദ്രൻ, സുലേഖ, ഇജേന്ദ്ര ലേഖ, ബീന, അപ്പോളോ, സുലജ എന്നിവരടങ്ങുന്നതാണ്‌ ടീം.
പ്രധാന വാർത്തകൾ
 Top