01 December Tuesday

നാടെങ്ങും ശുചീകരിച്ച്‌ ഫയർഫോഴ്സ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
അഞ്ചൽ
കോവിഡ് വ്യാപനം തടയുന്നതിനായി പുനലൂർ അഗ്നിരക്ഷാനിലയത്തിലെ ജീവനക്കാർ അഞ്ചൽ ടൗണും പരിസരവും ശുചീകരിച്ചു. അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റേഷൻ, ആയൂർ റോഡ് ബസ് ബേ, കുളത്തൂപ്പുഴ റോഡ് ബസ് ബേ, പുനലൂർ റോഡ് ബസ് ബേ എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. സീനിയർ ഫയർ ഓഫീസർ സുധീർ കുമാർ നേതൃത്വം നൽകി. ഫയർ ഓഫീസർമാരായ ഷിജു, വിജിത്, അജിത്, അലക്സ് എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും ശുചീകരണം തുടരും.
 
ശാസ്താംകോട്ട 
ശാസ്താംകോട്ട ഫയർഫോഴ്‌സ്‌ പൊതുസ്ഥലങ്ങൾ ശുചീകരിച്ചു. ബസസ്റ്റാൻഡ്‌, കുരിശ്ശടി, ക്ഷേത്രകവാടം, ചന്ത തുടങ്ങിയവയാണ് ശുചീകരിച്ചത്‌. ക്ലോറിൻ പൗഡറും വെള്ളവും ഉപയോഗിച്ചുള്ളശുചീകരണത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി പ്രസന്നകുമാർ, സീനിയർ ഫയർ ഓഫീസർമാരായ  ബി രമേശ് ചന്ദ്ര, പി മോഹൻബാബു, ഫയർഓഫീസർമാരായ ഐ നിസാമുദീൻ, കെ ശ്യാംകുമാർ, ജി അനീഷ്, ആർ രഞ്ജിത്, മുരുകേഷ്, ഹോംഗാർഡുമാരായ ജി പ്രദീഷ്, വി രാജൻ തുടങ്ങിയവർ പങ്കെടുത്തു.
 
കരുനാഗപ്പള്ളി 
കോവിഡ് 19 വ്യാപനം തടയാൻ നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ അഗ്നിശമനസേനയും ആരോഗ്യവകുപ്പും  ശുചീകരിച്ചു. 
കരുനാഗപ്പള്ളി ബസ് സ്റ്റാൻഡ്‌, ബസ് സ്റ്റോപ്പുകൾ, മറ്റു ജനവാസകേന്ദ്രങ്ങൾ എന്നിവിടങ്ങളാണ് ശുചീകരിച്ചത്. അഗ്നിശമന സേനയുടെ വാട്ടർ മിസ്റ്റ് ബുള്ളറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പൊതുകേന്ദ്രങ്ങൾ അണുവിമുക്തമാക്കിയത്‌. ആരോഗ്യവിഭാഗം വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ മാറ്റാൻ നിർദേശിച്ചു. മാസ്കുകളും വിതരണം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ഫയർ ഓഫീസർ സുരേഷ്, അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ സക്കരിയാ അഹമ്മദ്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top